അടമ്പ്
ഐപ്പോമിയ പെസ്കാർപെ (ഇംഗ്ലീഷ്: Ipomoea pes-caprae) അഥവാ ഐപ്പോമീയ ബൈലോബ (ഇംഗ്ലീഷ്: Ipomoea biloba) എന്ന സസ്യം. ഇംഗ്ലീഷ് പേര് : beach morning glory അഥവാ goat's foot. ഇത് നിലത്തു പടർന്ന് തറ അടഞ്ഞു കിടക്കുന്നതു കൊണ്ട് അടമ്പ് എന്ന പേര് അനുയോജ്യമാണ്. സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും ധാരാളം പൂഴിമണ്ണുള്ള സ്ഥലത്ത് ഇവ തഴച്ചു വളരുന്നു. മണലിലെ ഉപ്പുരസം ഇവയെ ബാധിക്കുകയില്ല. ഇതിൻറെ ഇലകൾക്ക് ആട്ടിൻകുളമ്പിന്റെയും, പൂവിന് കോളാമ്പിയുടേയും ആകൃതിയാണുള്ളത്. പൂക്കൾ ചുവപ്പുനിറത്തോടുകൂടിയവയാണ്. കടൽത്തീരങ്ങളിൽ ഒരു മണൽ-ബന്ധക (Soil binding) സസ്യമായി ഇതിനെ ഉപയോഗിക്കാം.
ലോകത്തിൽ ഏറ്റവും വ്യാപകമായി കാണുന്ന ഉപ്പുരസത്തെ അതിജീവിക്കാൻ ശേഷിയുള്ള സസ്യങ്ങളിലൊന്നാണ് അടമ്പ്. വിത്തുകൾ കടൽമാർഗ്ഗം മറ്റിടങ്ങളിലേയ്ക്ക് പോകുന്നതാണ് ഇതിനുകാരണം. കാൾ ലിനേയസ് ആണ് ഈ സസ്യത്തെ ആദ്യമായി വർഗ്ഗീകരിച്ചത്. നിലവിലുള്ള ജനുസ്സിൽ പെടുത്തിയത് റോബർട്ട് ബ്രൗൺ ആണ് (1818).
അറ്റ്ലാന്റിക് മഹാസമുദ്രം, പസിഫിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നീ സമുദ്രങ്ങളുടെ തീരങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. തീരത്തെ മണൽത്തിട്ടകളിൽ കടലിലേയ്ക്കുള്ള ചരിവിലാണ് ഇവയെ കൂടുതലായി കാണപ്പെടുക. സ്പിനിഫെക്സ് എന്ന തരം പുല്ലിനോടൊപ്പം ഈ സസ്യം കാണപ്പെടാറുണ്ട്.
ഔഷധഗുണം തിരുത്തുക
പ്രമേഹചികിത്സയ്ക്ക് ഇത് ഉപയോഗിക്കപ്പെട്ടുവരുന്നു. ബ്രസീലിൽ വീക്കത്തിനും (കോശജ്വലനം), ആമാശയസംബന്ധിയായ അസുഖങ്ങൾക്കും ചികിത്സയായി ഈ സസ്യം ഉപയോഗിക്കപ്പെടുന്നുണ്ട്.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW