ഗുഡ പിപ്പലി
വിഡംഗം ത്രൂഷണം കുഷ്ഠം
ഹിംഗുർലവണപഞ്ചകം I
ത്രിക്ഷാരം ഫേനകം വഹ്നി
ശ്രേയസീചോപകുഞ്ചികാ ॥
താലപുഷ്പോത്ഭവം ക്ഷാരം
നാഡ്യാ കൂഷ്മാണ്ഡകസ്യ ച I
അപാമാർഗ്ഗസ്യ ചിഞ്ചായാ:
ചൂർണാനിചിക്വണാനി ച II
സർവ്വ ചൂർണ്ണ സമം ദേയം
ചൂർണമത്ര കണോത്ഭവം l
ഏതസ്മാൽ ദ്വിഗുണാൽ ചൂർണാൽ
പുരാണോ ദ്വിഗുണോ ഗുഡ: II
മർദ്ദയിത്വാ ദൃഢെ പാത്രെ
മോദകാനുപകല്പയേൽ I
ഭക്ഷയേദുഷ്ണതോയേന
പ്ലീഹാനം ഹന്തി ദുസ്തരം II
യകൃതം പഞ്ചഗുല്മം ച
ഉദരം സർവ്വരൂപകം I
ജീർണ്ണജ്വരം തഥാ ശോഫം
കാസം പഞ്ചവിധം തഥാ II
അശ്വിഭ്യാം നിർമ്മിതം ശ്രേഷ്ഠം
ബാലാനാം ഗുഡപിപ്പലീ II
(ധന്വന്തരി)
വിഡംഗം = വിഴാലരി
ത്ര്യൂഷണം = ചുക്ക്, മുളക്, തിപ്പലി
കുഷ്ഠം = ശീമക്കൊട്ടം
ഹിംഗു = കായം
ലവണ പഞ്ചകം = ഇന്ദുപ്പ്, തുവർച്ചിലയുപ്പ്, വിളയുപ്പ്, കറിയുപ്പ്, ഉവരുപ്പ്
ത്രിക്ഷാരം = തുവർച്ചിലക്കാരം, ചവർക്കാരം, പൊൻകാരം
ഫേനകം = കടൽനുര
വഹ്നി = കൊടുവേലി
ശ്രേയസി = കടുക്ക
ഉപകുഞ്ചിക = കരിഞ്ചീരകം/അടയ്ക്കാമണിയൻ / ഏലത്തരി
താലപുഷ്പക്ഷാരം = കരിമ്പന പൂവ് ചുട്ടെടുത്ത ക്ഷാരം
കൂഷ്മാണ്ഡകനാഡി = കുമ്പളവള്ളി ചുട്ടെടുത്ത ക്ഷാരം
അപാമാർഗ്ഗം = കടലാടിക്ഷാരം
ചിഞ്ചാ =പുളിത്തോട് ചുട്ടക്ഷരം
ഇതുകൾ പൊടിച്ച പൊടിക്കുസമം
കണാ = തിപ്പലിപ്പൊടി
കൂട്ടിയോജിപ്പിക്കുക
ആകെ പൊടിയുടെ ഇരട്ടി ശർക്കര ചേർത്ത് മർദ്ദിച്ച് മോദകമാക്കുക
ഈ മോദകം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക
മാത്ര = ലേഹമാത്ര
യകൃൽ പ്ലീഹാദി രോഗശമനം
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW