നാസികാ ചൂർണ്ണം

നാസികാ ചൂർണ്ണം

( സഹസ്രയോഗം)
നെല്ലിയ്ക്കാ ജീരകം നല്ല -
പീലിത്തണ്ടോടു വ്യോഷവും l
ജാതിയ്ക്കാ കരയാമ്പൂവും
ജാതിപത്രിക വാളകം II

ചീനത്തെമുളകും നല്ല -
കൊട്ടഞ്ച രജനീദ്വയം I
ഖർജൂരകഞ്ച രാമച്ചം
ചാതുർജ്ജാതകമെന്നിവ II

തുല്യമാക്കിപ്പൊടിച്ചിട്ടു
തത്സമഞ്ചന്ദനപ്പൊടി I
ധൂമപത്രങ്ങൾ ചൂർണ്ണിച്ചു
ചന്ദനത്തോടുതുല്യമായ് ll

ഒക്കെക്കൂട്ടീട്ടരയ്ക്കേണം
നാരങ്ങാ നീർപിഴിഞ്ഞതിൽ I
ഉണക്കിയതിനെപ്പിന്നെ
ബാലാംബുസലിലത്തിലും II

കർപ്പൂരം രണ്ടു കൂട്ടേണം
പനിനീരിലുമങ്ങിനെ I
സാമ്പ്രാണിയതിലുണ്ടാകും
സത്തോടുപുഴുകെന്നിവ II

കൂട്ടിയങ്ങതുമേളിച്ചാ-
ലിതു നാസികചൂർണമാം I
അല്പമമ്പോടെടുത്തിട്ടു
ഒപ്പമായ് മൂക്കിൽ രണ്ടിലും II

കേറ്റിയെന്നാകിലന്നാളി-
ലുത്തമം തലനോവിനും I
ദുഷ്ട പീനസദുർഗ്ഗന്ധ
സൂര്യാവർത്തവുമെന്നിവ II

കഴുത്തിന്മേലെയുണ്ടാകും
സർവ്വവ്യാധിഹരം പരം II

Comments