പൂവാംകുറുനില

പൂവാംകുറുനില

Scientific name:Vernonia cinereum
Family:Asteraceae
സംസ്കൃത നാമം : സഹദേവി 
ദേവത :ബ്രഹ്മാവ് 
ഫലപ്രാപ്തി :ദാരിദ്രനാശം 

ദശപുഷ്പങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും ആയുർവേദ ചികിത്സയിൽ മുതല്കൂട്ടായ ഒരു സസ്യമാണ് പൂവാംകുറുനിലാ അഥവാ 'പൂവാംകുറുന്തൽ '. ഇംഗ്ലീഷിൽ ഇതിനെ 'little iron weed' എന്നും 'purple fleabane' എന്നും അറിയപ്പെടുന്നു. ശാഖോപശാഖകളായ് അര മീറ്റർ വരെ ഉയരത്തിൽ സർവ്വവ്യാപിയായി പലയിടത്തും കാട്ടുചെടി പോലെ വന്യമായി പടർന്നു നിൽക്കാറുണ്ട്. ഇളം വയലറ്റ് നിറത്തിൽ ഉള്ള പൂക്കൾ ഈ ചെടിയെ മനോഹരം ആകുന്നു. പടിഞ്ഞാറൻ ഓസ്ട്രേലിയ ആണ് ഇതിന്റെ സ്വദേശം എന്ന് വ്യാഖ്യാനം ഉണ്ട്. പൂവാൻകുറുനിലയുടെ  സമൂലം ഔഷധയോഗ്യമാണ്. 
ശരീരതാപം കുറക്കാനും, വിഷശമനത്തിനും, മൂത്രശയ രോഗങ്ങളിലും, രക്തശുദ്ധിക്കും, ഗർഭാശയ സംബന്ധമായ രോഗങ്ങളിലും ഇത് ഫലപ്രദമാണ്.
👀നേത്ര സംബന്ധമായ രോഗങ്ങളിൽ ഇത് അതീവ ഫലപ്രദമാണ്. കണ്ണിലെ പഴുപ്പിനു ഇതിന്റെ നീര് തേൻ ചേർത്ത് തുള്ളിയായ് ഒഴിക്കുന്നത് നല്ലതാണ്.ചെങ്കണ്ണിന്  ഇലയുടെ നീര് മുലപ്പാലിലോ പശുവിൻ പാലിലോ ചേർത്ത് പുരട്ടാവുന്നതാണ്.
പൂവാൻകുറുനിൽ കൊണ്ട് കണ്മഷി ഉണ്ടാക്കുന്ന വിധം :
ചെടി എടുത്ത് സമൂലം നന്നായി കഴുകി വൃത്തിയാക്കി ഇടിച്ചു പിഴിഞ്ഞു നീരെടുത്ത ശേഷം പരുത്തി തുണി പലതവണയായി മുക്കി ഉണക്കിയെടുത്തു തിരിയാക്കി ആവണക്കെണ്ണയൊഴിച്ചു നിലവിളക്കിൽ കത്തിച്ചു മൺപാത്രമോ ഓട്ടുപാത്രമോ കൊണ്ട് പുക കൊള്ളിച്ചെടുത് ആ കരി തട്ടിയെടുത് ആവണക്കെണ്ണയിൽ ചാലിച്ചു കണ്ണെഴുതാം.
അലർജിക്കും മൂക്കിലെദശ വളർച്ചക്കും നീരിറക്കത്തിനും ഒകെ എണ്ണ കാച്ചി തേക്കുന്നത് നന്ന്. പനിക്ക് സമൂലമായെടുത്ത് കഷായം വച്ചു കഴിക്കുന്നത് നല്ലതാണ്. ജലദോഷത്തിനും സ്വരസം എടുത്ത് തേൻ ചേർത്ത് നൽകാം.
 
          

Comments