ആനത്തകര അഥവാ വന്‍ തകര

എല്ലാവിധ ഫംഗസ്സ് (പൂപ്പല്‍ രോഗം) ബാധകള്‍ക്കും പ്രകൃതി കനിഞ്ഞു നല്കിയ വരദാനമാണ് ആനത്തകര അഥവാ വന്‍ തകര. ചുണങ്ങ് ചിരങ്ങ്, വട്ടച്ചൊറി പുഴുക്കടി മുതലായവയ്ക്കും തുടയിടുക്കില്‍ കറുത്തു കാണുന്ന ഫംഗസ്സിനും ഇതിന്റെ ഇല (തളിരില നന്ന്) അരച്ചു സ്വല്പം ചെറുനാരങ്ങ നീരും കൂട്ടി ഇട്ടാല്‍  മോചനം ലഭിക്കുന്നു. അധികം സമയം ഇട്ടുവെക്കരുത്. ചിലർക്കു അലർജിയോ പൊള്ളലോ ഉണ്ടാകാറുണ്ട്.. 

ഇല തൈരു ചേർത്തരച്ച് ചെമ്പ് പാത്രത്തിൽ ഒരു രാത്രി വച്ചശേഷം പുരട്ടിയാലും പുഴുക്കടി മാറും

Comments