ടോൺസിലൈറ്റിസ്

ടോൺസിലൈറ്റിസ്

 
ആയുർവ്വേദത്തിൽ തുണ്ടികേരി എന്ന് ഇത് അറിയപ്പെടുന്നു. സുശ്രുത സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇത് പ്രതിപാദിച്ചിരിക്കുന്നു.
 ശ്വാസകോശത്തിന്റെയും അന്നപഥത്തിന്റെയും പ്രവേശന ദ്വാരം വലയം ചെയ്ത് സ്ഥിതി ചെയ്യുന്ന വാൽഡേയർ വലയത്തിന്റെ പ്രധാന ധർമം രോഗപ്രതിരോധമാണ്.

ആയുർവേദം അനുസരിച്ച് ശീതള ആഹാര വിഹാരങ്ങളാണ് തുണ്ടികേരിക്ക്‌ നിദാനം.
രോഗാണുബാധയെ തുടർന്ന് ടോൺസിലുകൾ ചുവന്നു വീർക്കുന്നു. പഴുപ്പടങ്ങുന്ന വെള്ള കുത്തുകൾ പ്രതലത്തിൽ കാണാനാവും. മോണകളും കഴുത്തിലെ ലസിക സന്ധികളും പഴുക്കാറുണ്ട്. തൊണ്ടവേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, തലവേദന, പനി, മറ്റു ശാരീരികാസ്വാസ്ഥ്യങ്ങൾ, ചെവിവേദന, മലബന്ധം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വായ്നാറ്റവും ഉണ്ടാകാറുണ്ട്. ശബ്ദത്തിന് കനം വെയ്ക്കുകയും വായ തുറക്കാൻ തന്നെ പ്രയാസമനുഭവപ്പെടുകയും ചെയ്യും.
ശരിയായ വിധത്തിലുള്ള പരിചരണവും ചികിത്സയും ലഭിച്ചാൽ രോഗം വേഗത്തിൽ സുഖപ്പെടുകയും പിന്നീട് ഉണ്ടാവുകയും ഇല്ല.


ഭക്ഷണം

ടോൺസിൽ വീക്കത്തിന് ഏറ്റവും പ്രധാന കാരണം തെറ്റായ ഭക്ഷണ പാനീയങ്ങൾ ആണ്. മത്സ്യ മാംസങ്ങൾ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യഹാനി ഉണ്ടാക്കുന്ന ശീലങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അവ തീരെ വർജ്ജിക്കുക തന്നെ വേണം. ഇലക്കറികളും പച്ചക്കറികളും നാരുള്ളവയും  ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. വിശപ്പ് ഉള്ളപ്പോൾ മിതമായി ഭക്ഷിക്കുക. പാലും മുട്ടയും അവയുടെ ഉത്പന്നങ്ങളും ഉപേക്ഷിക്കുക. മോരുപയോഗിക്കാം. കഫവർദ്ധകങ്ങളായ ഭക്ഷ്യങ്ങൾ വർജ്ജിക്കണം.


ചികിത്സ

മുയൽ ചെവിയൻ സമൂലം പറിച്ചെടുത്ത് അരച്ച് തൊണ്ടയിൽ പുരട്ടുക.
വെളുത്തുള്ളി അരച്ചത് തൊണ്ടയിൽ പുരട്ടുക. യവക്ഷാരാദി ചൂർണ്ണം തേനിൽ ചാലിച്ച് വീക്കമുള്ള ടോൺസിലുകളിൽ ലേപനം ഇടുന്നത് വീക്കം കുറയാൻ നല്ലതാണ്.

യോഗങ്ങൾ

അമൃതോത്തരം കഷായം
ദശമൂലകടുത്രയം കഷായം
ഗുഗ്ഗുലു തിക്തകം കഷായം
അമൃതാരിഷ്ടം
കൈശോര ഗുഗ്ഗുലു
കാഞ്ചനാര ഗുഗ്ഗുലു
ഗുഗ്ഗുലുത്തിക്തക ഘൃതം 
 തുടങ്ങിയ ഔഷധങ്ങൾ അവസ്ഥാനുസാരം വൈദ്യ നിർദ്ദേശപ്രകാരം സേവിക്കാവുന്നതാണ്

Comments