ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു

എന്തെന്നാല്‍, ജഡികമായി ജീവിക്കുന്നവര്‍ ജഡികകാര്യങ്ങളില്‍ മനസ്‌സുവയ്‌ക്കുന്നു. ആത്‌മീയമായി ജീവിക്കുന്നവരാകട്ടെ, ആത്‌മീയകാര്യങ്ങളില്‍ മനസ്‌സുവയ്‌ക്കുന്നു.
(റോമാ 8 : 5)

ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്‌മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും.
(റോമാ 8 : 6)

ജഡികതാത്‌പര്യങ്ങളില്‍ മുഴുകിയിരിക്കുന്ന മനസ്‌സ്‌ ദൈവത്തിന്‍െറ ശത്രുവാണ്‌. അതു ദൈവത്തിന്‍െറ നിയമത്തിനു കീഴ്‌പ്പെടുന്നില്ല; കീഴ്‌പ്പെടാന്‍ അതിനു സാധിക്കുകയുമില്ല.
(റോമാ 8 : 7)

ജഡികപ്രവണതകളനുസരിച്ചു ജീവിക്കുന്നവര്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല.
(റോമാ 8 : 8)

ദൈവത്തിന്റെ ആത്‌മാവ്‌യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്‌മീയരാണ്‌. ക്രിസ്‌തുവിന്റെ ആത്‌മാവില്ലാത്ത വന്‍ ക്രിസ്‌തുവിനുള്ളവനല്ല.
(റോമാ 8 : 9)

Comments