കർത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും

എന്നാല്‍ പിന്നെ, എന്താണു പറയുന്നത്‌? വചനം നിനക്കു സമീപസ്‌ഥമാണ്‌. നിന്‍െറ അധരത്തിലും നിന്‍െറ ഹൃദയത്തിലും അതുണ്ട്‌ - ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്‍െറ വചനം തന്നെ.
റോമാ 10 : 8

ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും.
റോമാ 10 : 9

എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട്‌ വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട്‌ ഏറ്റുപറയുകയും തന്‍മൂലം രക്‌ഷപ്രാപിക്കുകയും ചെയ്യുന്നു.
റോമാ 10 : 10

അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്‌.
റോമാ 10 : 11

യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ്‌ എല്ലാവരുടെയും കര്‍ത്താവ്‌. തന്നെ വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്‍െറ സമ്പത്തു വര്‍ഷിക്കുന്നു.
റോമാ 10 : 12

എന്തെന്നാല്‍, കർത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും.
റോമാ 10 : 13

Comments