കൃപയ്‌ക്കു കീഴിൽ ജീവിക്കുന്നവരാകുവിൻ

കൃപയ്‌ക്കു കീഴിൽ ജീവിക്കുന്നവരാകുവിൻ

അതുപോലെ, നിങ്ങളും പാപത്തെ സംബന്‌ധിച്ചിടത്തോളം മരിച്ചവരാണെന്നും യേശുക്രിസ്‌തുവില്‍ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും അറിഞ്ഞുകൊള്ളുവിന്‍.
റോമാ 6 : 11

അതുകൊണ്ട്‌, ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ.
റോമാ 6 : 12

നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമര്‍പ്പിക്കരുത്‌; പ്രത്യുത, മരിച്ചവരില്‍നിന്നു ജീവന്‍ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും, നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമര്‍പ്പിക്കുവിന്‍.
റോമാ 6 : 13

പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ല. കാരണം, നിങ്ങള്‍ നിയമത്തിനു കീഴിലല്ല കൃപയ്‌ക്കു കീഴിലാണ്‌.
റോമാ 6 : 14

നിങ്ങളുടെ പരിമിതി നിമിത്തം ഞാന്‍ മാനുഷികരീതിയില്‍ സംസാരിക്കുകയാണ്‌. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ അവയവങ്ങളെ അശുദ്‌ധിക്കും അനീതിക്കും അടിമകളായി സമര്‍പ്പിച്ചതുപോലെ, ഇപ്പോള്‍ അവയെ വിശുദ്‌ധീകരണത്തിനു വേണ്ടി നീതിക്ക്‌ അടിമകളായി സമര്‍പ്പിക്കുവിന്‍.
റോമാ 6 : 19

എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി ദൈവത്തിന്‌ അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്റ അവസാനം നിത്യജീവനുമാണ്‌. പാപത്തിന്റ വേതനം മരണമാണ്‌.
റോമാ 6 : 22

ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും.
റോമാ 6 : 23

Comments