ശ്രീനാരായണ ഗുരുവിന്റ വചനങ്ങൾ

ശ്രീനാരായണ ഗുരുവിന്റ വചനങ്ങൾ


"പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം"

"വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക"

“മതം ഈശ്വര സാക്ഷല്കാരത്തിനുള്ള ഒരു ഉപാധിമാത്രം, മതം അല്ലാ ദൈവം”

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"

"ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്"

"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമണിത്"

"ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകയോ ചെയ്യരുത്"

"വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.

“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”

"എത്ര വെളിച്ചം പുറമേ കത്തിച്ചാലും അകം ഇരുട്ടാണെങ്കിൽ എന്ത് നേട്ടം?"

“ഈ ലോകം സത്യത്തിലാണ് സ്ഥിതിചെയ്യുന്നത് അതുകൊണ്ട് കള്ളം പറയരുത്, സത്യം മാത്രം പറയുക”

“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”.

“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.

“വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃധി ഉണ്ടാക്കുവാന്‍ സാധിക്കുന്നതല്ല”.

“കൃഷിചെയ്യണം, കൃഷിയാണ് ജീവരാശിയുടേ നട്ടെല്ല്”.

"കൃഷി , കച്ചവടം, കൈതൊഴിൽ, ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും , മിതവ്യയത്തെപ്പറ്റിയും പ്രസംഗിക്കുക"

“അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ലാ"

“അവനവനാത്മ സുഖതിന്നാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം”

"അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചീടണം"

"സൗകര്യം കിട്ടുമ്പോൾ മരങ്ങൾ വെച്ച് പിടിപ്പിക്കണം  പഴവുമായി തണലുമായി"

"മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്"

Comments