Random Post

ആനക്കൂവ അഥവാ ചണ്ണക്കൂവ


ആനക്കൂവ അഥവാ ചണ്ണക്കൂവ 

കേരളത്തിലെ കാലാവസ്ഥയില്‍ വളരെ ആര്‍ത്തു വളരുന്ന ഒരു ഔഷധച്ചെടിയാണ് ആനക്കൂവ അഥവാ ചണ്ണക്കൂവ. Costus speciosus എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി ഇഞ്ചികുലത്തിലെ (Zingiberaceae family) അംഗമാണ്. സംസ്കൃതത്തില്‍ ചണ്ഢാ എന്നറിയപ്പെടുന്ന ഇത് ആംഗലേയത്തില്‍ crepe ginger എന്നും അറിയപ്പെടുന്നു.  വിത്തുകിഴങ്ങ് മുറിച്ചു നട്ടാണ് ഇതിന്റെ കൃഷി ചെയ്യുന്നത്.  സാധാരണ കൂവപ്പൊടി ഉണ്ടാക്കുന്നതു പോലെ ഇതിന്റെ വേരില്‍ നിന്നു പൊടി ഉണ്ടാക്കി ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യാം. 


1. പനി വന്നാല്‍ ഇലകള്‍ പറിച്ച് അരച്ചു കുഴമ്പുപോലാക്കി തുണിയില്‍ തേച്ച് നെറ്റിയിലിടുക, ഇത് ഇട്ട് വെന്ത വെള്ളത്തില്‍ കുളിക്കുക. 

2. ശരീരമാസകലം വരുന്ന ചുട്ടുനീറ്റലിന് ഇതിന്റെ വേരരച്ച് തേക്കുക. 

3.ലൈംഗികശേഷി കൂടാനായി വേര്‍ ചൂര്‍ണ്ണം അമുക്കുരചൂര്‍ണ്ണം ചേര്‍ത്തു രാത്രി കഴിക്കുക. 

Post a Comment

0 Comments