Random Post

കാട്ടുപാവൽ


momordica balsamina എന്ന കാട്ടുപാവൽ ആണിത് കാട്ടുപാവലാണങ്കിലും കറിവെക്കാൻ ഉപയോഗിക്കുന്നുണ്ട്. വച്ചു പിടിപ്പിച്ചാൽ നന്നായി വിളവു നൽകും. നാട്ടു പാവലിനേക്കാൽ ഔഷധ ഗുണം ഉണ്ട് പ്രമേഹ രോഗികൾക്കു വളരെ നല്ലതാണ്. ത്വക് രോഗങ്ങളും കുറയ്ക്കും. നല്ല രുചിയേറിയ പാവലാണിത്. ചെറിയതരം കയ്പക്കതന്നെ. വിത്തും വളരെ ചെറിയതാണ്. ഇതിന് കൊച്ചുപാവല്‍, വേലിപ്പാവല്‍, മരുന്നുപാവല്‍, ഔഷധപ്പാവല്‍, പ്രമേഹകൊല്ലിക്ക.ചുരുൾവേരുകളുള്ള ഒരു ഏകവർഷി ആരോഹി സസ്യമാണ് മൊമോർഡിക്ക ബാൽസമിന. ആഫ്രിക്കയുടെ ഉഷ്ണമേഖലാപ്രദേശത്ത് സ്വദേശമുള്ള ഇത് ഇപ്പോൾ ഏഷ്യ, ആസ്ത്രേലിയ, മദ്ധ്യ അമേരിക്ക എന്നിവിടങ്ങളിൽ വളരുന്നു. ഇളം മഞ്ഞനിറമുള്ള, സിരാജാലങ്ങൾ തെളിഞ്ഞുകാണുന്ന പൂക്കളും, അൽപ്പം ഉരുണ്ട് മുള്ളുകളുള്ള, പഴുക്കുമ്പോൾ ഓറഞ്ച് നിറം കൈവരിക്കുന്ന ഫലങ്ങളുമുണ്ട്. 

Post a Comment

0 Comments