Random Post

നീർമാതളം


ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് നീർമാതളം. പുഴകളുടേയും തോടുകളുടേയും അരികിലായി ഇവ കാണപ്പെടുന്നു. സംസ്കൃതത്തിൽ വരുണം, പശുഗന്ധ, അശ്മരീഘ്ന, തിക്ത്ഃ എന്നിങ്ങനേയും ഇംഗ്ലീഷിൽ Three-leaved caper എന്നും അറിയപ്പെടുന്നു. ഡിസംബർ-ഏപ്രിൽ കാലയളവിലാണ് പുഷ്പിക്കുന്നത്. ശാഖാഗ്രങ്ങളിൽ കോറിംബ് ആയി പുഷ്പമഞ്ജരിയുണ്ടാകുന്നു. 

ശാസ്ത്രീയ നാമം: Crateva religiosa


വളരെ ഔഷധമൂല്യമുള്ളതാണ് നീര്മാതളത്തിന്റെ തോലും വേരുകളും. നിരവധി ആയുർവേദ മരുന്നുകളിൽ ഇവ ഒരു ചേരുവയായി ചേർത്തിട്ടുണ്ടാകും. മരത്തിന്റെ പട്ട ചായം പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു. മഞ്ഞകലർന്ന വെളുപ്പുനിറമുള്ള തടിക്ക് കാതലും ഈടും കുറവാണ്. ഇത് ചെണ്ട, എഴുതാനുള്ള ബോർഡ്, കൊത്തുപണികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മരപ്പട്ടയും വേരും ഔഷധയോഗ്യമാണ്.

Post a Comment

0 Comments