ശാസ്ത്രത്തെ വളച്ചൊടിക്കുന്നവർ

ശാസ്ത്രത്തെ വളച്ചൊടിക്കുന്നവർ

ചുമരിൽ ഇരിക്കുന്ന പല്ലിക്ക് ആ ചുമരിനെ താങ്ങിനിർത്തുന്നത് തന്റെ രണ്ടു കൈകളും  കാലുകളുമാണ് എന്ന് ഒരു വിചാരമുണ്ട്. അത് ഓരോ നിമിഷവും പല്ലിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അതുപോലെ തന്നെയാണ് ചില മാമൻമാരുടെ വിചാരം ശാസ്ത്രത്തെ താങ്ങിനിർത്തുന്നത് അവരുടെ കൈകളും കാലുകളും ആണ് എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ആ മിഥ്യാധാരണ ഓരോ നിമിഷവും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട് എന്നതാണ് വാസ്തവം. 

എന്തെങ്കിലും അമളി പറ്റിയാൽ നീളമുള്ള സ്വന്തം വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഈ ജീവികൾക്ക് കഴിയും. എന്നാൽ പേടിക്കേണ്ടതില്ല ഈ വർഗ്ഗങ്ങൾ നിരുപദ്രവകാരികളാണ് ഇവയ്ക്ക് വിഷമില്ല. അധികം വൈകാതെതന്നെ ശാസ്ത്രത്തിന്റെ ചെങ്കോൽ കയ്യിലേന്തിയ മാമന്മാർ ചില ചർച്ചകളുമായി സാമൂഹ്യമാധ്യമങ്ങളിൽ സജീവമാകാൻ സാധ്യതയുണ്ട്. അതിനാൽ സൂക്ഷിക്കുക കാരണം പല്ലി ചിലയ്ക്കുന്ന ശബ്ദം കേൾക്കുന്നത് നിർഭാഗ്യം കൊണ്ടുവരുമെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം ഇത് ഗൗളി ശാസ്ത്രം....🦎

"അതിബുദ്ധിയുള്ള പൊന്മാൻ കിണറ്റിൽ മുട്ടയിടും" എന്നൊരു പഴഞ്ചൊല്ല് തന്നെയുണ്ട്. ഈയടുത്തകാലത്ത് ശാസ്ത്രീയ ചികിത്സയുടെ അളവുകോൽ കക്ഷത്ത് കൊണ്ടുനടക്കുന്ന മാമന്മാർ ചില അഭിപ്രായങ്ങൾ പൊട്ടിക്കുന്നത് കേട്ടാൽ ചിരിവരും. രോഗികളെ ശാസ്ത്രീയമായി രക്ഷിക്കുവാൻ കൈകാൽ ഇട്ട് അടിക്കുന്ന അതിബുദ്ധിയുള്ള പൊന്മാനുകളോട് ഇവരെ നിസ്സംശയം ഉപമിക്കാം.


Comments