Random Post

മാംസാഹാരം നിഷിദ്ധമായി കാണണോ?



മാംസം കഴിക്കാമെന്നു തന്നെയല്ലേ ശാസ്ത്രം പറയുന്നത്? 
വേണ്ടത് വിവേചനമാണ്. 
കായികാകധ്വനം ഇല്ലാത്തവർ മാംസം വേണ്ടെന്നു വെക്കുന്നതാണ് നല്ലത്. കായികാധ്വാനം ഉള്ളവർ മൽസ്യമാംസാദികൾ  ഉപയോഗിക്കാമെന്നാണ് അഭിപ്രായം. 
എന്നുവെച്ചു മാംസാഹാരം മാത്രം കഴിക്കുക എന്നര്ത്ഥമാക്കേണ്ടതില്ല. 

വളർച്ചയുടെ ആദ്യപടിയിൽ ഏകദേശം 25 വയസ്സുവരെ മാംസം ആക്കുക. അതിനു ശേഷം മത്സ്യത്തിലേയ്ക്കു മാത്രം മാറുക. 45 വയസ്സിനു ശേഷം പാൽ, നെയ്യ് ഇവ മതി 60 വയസ്സിനു ശേഷം കാത്സ്യം ഫോസ്ഫറസ്സ് എന്നിവ ലഭിയ്ക്കുവാൻ എല്ലുകളുടെ സൂപ്പ് കഴിയ്ക്കുക. അതല്ലെങ്കിൽ ശൃംഗ ഭസ്മം, വരാടിക ഭസ്മം ഇവ മതിയാകും.
നിവൃത്ത ആമിഷ മദ്യോ യോ ഹിതാശീ പ്രയത ശുചി നിജാന്തു ഭിരുന്മാദെ സത്വവാൻ നസ: യുജ്യതെ. എന്നും ഓർക്കുക

മാംസാഹാരം സസ്യാഹാരം മിശ്ര ആഹാരം. 
സമ്മിശ്രമായി കഴിക്കുന്നത്, മുഖ്യ ആഹാരം മാംസ സമൃദ്ധമാക്കുന്നത് അനാരോഗ്യകരം എന്ന തിരിച്ചറിവ് നേടിയ ആളുകൾ സസ്യാഹാരം പ്രധാനം ആക്കിയിട്ടുണ്ട്. 

Post a Comment

0 Comments