അശോകം


അശോകം:-
            ശാസ്ത്രീയ നാമം: സറാക്ക അശോക 
സസ്യകുടുംബം: സിസാല്‍പിനിയേസി .
കടും ഓറഞ്ചു നിറത്തില്‍ കുലകുലകളായി വിടരുന്ന പൂക്കള്‍ ഉണ്ടാകുന്നതും ഇടതൂര്‍ന്ന പച്ചിലത്തഴപ്പുള്ള അശോകം ഉദ്യാനങ്ങളിലെ അലങ്കാരവൃക്ഷമാണ്. തണലിനും പൂക്കള്‍ക്കും വേണ്ടി വളര്‍ത്തുന്ന അശോകം ഒരു ഔഷധസസ്യമാണ്. ഇല, പൂവ്, തൊലി, എന്നിവ ആയുര്‍വ്വേദങ്ങളിലെ പല പ്രധാന ഔഷധങ്ങള്‍ക്കും ഉപയോഗിച്ചുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. ഇതിന്‍റെ തൊലിയാണ് അശോകാരിഷ്ടത്തിലെ മുഖ്യ ചേരുവ. 
അശോകപ്പൂവ് കല്‍ക്കമാക്കി വെളിച്ചെണ്ണ കാച്ചി അരിച്ചൂപയോഗിക്കുന്നത് പലതരം ചര്‍മ്മരോഗങ്ങള്‍ക്ക്  ഔഷധമാണ്. ജ്വരം, രക്തപിത്തം, പ്രമേഹം,ആർത്തവസംബന്ധരോഗങ്ങൾ എന്നിവ  ശമിപ്പിക്കുവാനും അശോകാരിഷ്ടത്തിനു കഴിയും.

Comments