കാലാവസ്ഥ ഒരുപാട് മാറി

കാലാവസ്ഥ 🌧️ ഒരുപാട് മാറി പണ്ട് കർക്കിടകത്തിൽ കിട്ടേണ്ട മഴയാണ് 🌧️ ഈ കന്നിമാസത്തിൽ പെയ്തിറങ്ങുന്നത്. മഴക്കാലം തീവ്രമായാൽ ശരീരത്തിന്റെ ആരോഗ്യം കുറയും എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ട് കർക്കിടകമാസത്തിൽ നമ്മൾ ചെയ്തിരുന്ന ആരോഗ്യ സംരക്ഷണ മാർഗങ്ങൾ ഈ കന്നിമാസത്തിലും അവലംബിച്ചാൽ നന്നായിരിക്കും. നമുക്കുള്ളത് ഒരു ചെറിയ ജീവിതം ആണ് അത് നന്നായി ആരോഗ്യത്തോടുകൂടി ജീവിച്ച് തീർക്കാൻ സാധിച്ചാൽ നമ്മളോരോരുത്തരും ഭാഗ്യവാന്മാരാണ്. പിന്നിട്ട 🌥️🌥️ പ്രഭാതങ്ങൾ ഒരു ബോണസ് ആയി കണക്കാക്കണം നാളെ ഒരു പുലരി കാണാൻ നമ്മൾ ഉണ്ടാകുമോ എന്ന് നമുക്കറിയില്ല. അതിനാൽ ഈ നിമിഷം നന്നായി ജീവിക്കുവാൻ ശ്രമിക്കണം. ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ജീവിത രീതിയും ഭക്ഷണ രീതിയും നയിക്കാൻ പ്രതിജ്ഞാബദ്ധരാകാം. നമ്മുടെയും പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിനും ദീർഘായുസ്സും വേണ്ടി കൊറോണയെ പ്രതിരോധിക്കുന്ന സുരക്ഷാ മാർഗ്ഗങ്ങൾ അവലംബിക്കാം. ആരോഗ്യമുള്ള ഒരു ഭക്ഷണരീതി 🥗 നമ്മുടെ തീൻമേശയിലേക്ക് കൊണ്ടുവരാം. ജീവിതത്തിലെ സുഖങ്ങളും സന്തോഷങ്ങളും ആസ്വദിക്കുന്നതിനേക്കാൽ ഉപരി ആരോഗ്യത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു ജീവിതം മുന്നോട്ടു നയിക്കുവാൻ നമുക്കോരോരുത്തർക്കും പരിശ്രമിക്കാം. നമ്മുടെ കർമ്മങ്ങൾ എല്ലാം ഭംഗിയായി നിർവ്വഹിച്ച് പിന്നീടുള്ളതെല്ലാം ഈശ്വരന് സമർപ്പിച്ച് ഒരുപാട് നന്മകൾ ഉള്ള നാളെയെ ലക്ഷ്യം വെച്ചു കൊണ്ട് ശുഭാപ്തി വിശ്വാസത്തിൽ ജീവിക്കാം. അങ്ങനെ നിങ്ങളിൽ എല്ലാം സമാധാനത്തിന്റെ ആ ദിവ്യമായ പ്രകാശം നിറയട്ടെ എന്ന് ആശംസിക്കുന്നു.

(ഡോ.പൗസ് പൗലോസ്)

Comments