Random Post

ഈശ്വരമൂലി

ഔഷധം അല്ലാത്തതായിട്ട് ഒരു സസ്യത്തെയും ഈശ്വരൻ ഈ ഭൂമിയിൽ സൃഷ്ടിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇന്ന് ഞാൻ നിങ്ങൾക്ക് വിഷചികിത്സയിൽ പണ്ടുകാലം മുതലേ ആയുർവേദ ശാസ്ത്രത്തിൽ ഉപയോഗിച്ചിരുന്ന ഔഷധസസ്യത്തെ പരിചയപ്പെടുത്താം വളരെ അത്ഭുതം ഗുണമുള്ള ഒരു ഔഷധസസ്യമാണിത്. പണ്ടൊക്കെ സർപ്പ കീട ലൂത വിഷ ചികിത്സയിൽ  ഉപയോഗിക്കുന്ന അത്യുത്തമമായ ഔഷധഗുണമുള്ളതുമായ ചെടിയാണ്‌ ഈശ്വരമൂലി (ശാസ്ത്രീയനാമം: അരിസ്തലോക്കിയ ഇൻഡിക്ക,Aristolochia indica'). ഗരുഡക്കൊടി, ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, വലിയ അരയൻ എന്നും അറിയപ്പെടുന്നു. 

ഈശ്വര മൂലി വിഷഘ്ന ഗണത്തിൽ പെടുന്ന ഔഷധമാണ് . ഗരുഡൻ സർപങ്ങളെ എന്നതു പോലെ ഗരുഡക്കൊടി സർപവിഷത്തെ നശിപ്പിക്കുന്നു അതു കൊണ്ട് ഗാരൂഡി എന്ന് പേരുണ്ടായി. കേരളത്തിൽ സമതലങ്ങളിലും വേലികളിലും 600 മീറ്റർ വരെ ഉയരമുള്ള മലകളിലും കണ്ടുവരുന്നു. മരങ്ങളിൽ ഏറെ ഉയരത്തിൽപടർന്നു കയറുന്ന വള്ളിച്ചെടിയാണ്. നിറയെ ഇലച്ചാർത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളെ മൂടി നിൽക്കും. ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്. വിഷഘ്നമാണ് ഈ ഔഷധസസ്യം എന്നുപറഞ്ഞാൽ വിഷത്തെ നശിപ്പിക്കും. ആയുർവേദൗഷധങ്ങൾ ആയ നീലിദലാദി തൈലം, പരന്ത്യാദി തൈലം എന്നിവയിൽ ഉപയോഗിക്കുന്നു. വർഷത്തിൽ ഒരിക്കൽ പുഷ്പിക്കും. വേരുവഴിയും പ്രജനനം നടത്തും

സംസ്കൃതത്തിൽ ഗാരുഡീ, സുനന്ദാ എന്നൊക്കെയാണ് പേര്‌ തമിഴിൽ ഗർഡക്കൊടി, ഈശ്വരമൂലി എന്നീ പേരുകൾക്ക് പുറമേ പെരിമരുന്ദ് എന്നും പേരുണ്ട്. തെലുങ്കിൽ ഈശ്വരവേരു എന്നും അറിയപ്പെടുന്നു. കന്നടയിൽ ഈശ്വബെർസു

രസം : കഷായം, തിക്തം, കടു

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം : കടു

ഇനി ഞാൻ കരളകത്തിന്റെ  ഔഷധഗുണങ്ങളെക്കുറിച്ച് പറയാം.
________________________________

പഴുതാര ,തേൾ വിഷത്തിന് ‘പച്ചമഞ്ഞളും, ഈശ്വരമൂലിയുടെ വേരും, അരച്ച് പുരട്ടുന്നത് നന്ന്. സമൂലം അരച്ച് പുരട്ടുന്നത് വിഷ നീരുകൾക്ക് ശമനമുണ്ടാക്കും.

സ്വപ്ന സ്ഖലനത്തിന് ഇതിന്റെ വേര് അരയിൽ ധരിക്കുന്നത് കൊണ്ട് പരിഹരിക്കാം.
കടന്നൽ, കുളവി, വിഷത്തിന് ഇലയും, കുടകപ്പാല വേർ തൊലിയും, അരച്ച് പുരട്ടുന്നത് നന്ന്.

ഇല അരച്ച് നാഭീ പ്രദേശത്ത് പുരട്ടി, ഉച്ചമയക്കം കഴിഞ്ഞ്, കഴുകിക്കളഞ്ഞാൽ ആർത്തവ ദോഷങ്ങൾക്ക് ശമനമുണ്ടാകും.

വേരും, മഞ്ചട്ടിക്കോലും, കോലരക്കും സമത്തുക്കത്തിലെടുത്ത് കഷായമാക്കി തേൻ മേമ്പൊടി ചേർത്ത് സേവിക്കുന്നത് ത്വക് രോഗങ്ങൾക്ക് വിശേഷം.

ആടുമാടുകൾ കപ്പയിലതിന്ന് വയർപെരുത്താൽ കരളകത്തിന്റെ ഇല കൊടുത്താൽ സുഖമാകാറുണ്ട്

വളം കടിക്കും ദുർഗന്ധമുള്ള വിരലിട പുണ്ണിനും കരളകത്തിന്റെ ഇല അരച്ച് തോരെ തോരെ തേച്ചാൽ സുഖമാകും

ജ്വരം അതിസാരം അഗ്നിമാന്ദ്യം  എന്നിവക്ക് ഈശ്വരമൂലിയുടെ സ്വരസം 5 മില്ലി വീതം സേവിച്ചാൽ ശമിക്കും

ഈശ്വരമൂലിയും മഞ്ഞളും അരച്ചു തേച്ചാൽ പഴുതാര മുതലായ കീട വിഷങ്ങൾ എല്ലാം ശമിക്കും

🙏

(ഡോ.പൗസ് പൗലോസ്)

Post a Comment

0 Comments