വാശാരിഷ്ടം പിന്നെ മോരിന്റെ ഗുണങ്ങൾ


തക്രാഭ്യാസ :അർശ:ശ്വയഥുഗ്രഹണീ ദോഷഘൃതവ്യാപത് പ്രശമനാനാം II

അർശസ്സ്, നീര്, ഗ്രഹണീ ദോഷം, നെയ്യു കൊണ്ടുള്ള വ്യാപത്ത് എന്നിവയെ ശമിപ്പിയ്ക്കുന്നവയിൽ മോര് നിത്യം ശീലിയ്ക്കുന്നത് ശ്രേഷ്ഠമാണ്.

വാശാരിഷ്ടം

ആsലോടകം സമൂലം 100 പലം 16 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 4 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ആറിയാൽ 100 പലം പഞ്ചസാര കലക്കി 4 നാഴി തേനും ചേർത്ത്, ചൂഡൻ കർപ്പൂരം, ഏലത്തരി ,തക്കോലപ്പൊട്ടിൽ, ജാതിയ്ക്ക, ജാതിപത്രിക, നാഗപ്പൂ ,ഇലവർങ്ഗം, തിപ്പലി, കുരുമുളക്, ചുക്ക്, എന്നിവ ഓരോ പലം വീതം പൊടിച്ചിട്ട് നെയ്യു മയങ്ങിയ പാത്രത്തിലാക്കി ഇളക്കി അടച്ചു കെട്ടി ഒരു മാസം ധാന്യ പുടം ചെയ്യുക.
ഫലശ്രുതി
കാസശ്വാസവിനാശനം
ക്ഷതേക്ഷീണേ ജ്വരേ ശോഷേ
രക്തപിത്തേ ച ശസ്യതേII

Comments