കുടമോര് - വയറ്റിലെ കൃമിക്ക്


      മുസ്തം സംഗ്രഹണീയ ദീപനീയ
      പാചനീയാനാം |

      മലത്തെത്തsയുകയും
      അഗ്നിയെ ദീപിയ്ക്കുകയും
       ആമത്തെയും മറ്റും പചിപ്പിയ്
       ക്കുകയും ചെയ്യുന്നവയിൽ 
       മുത്തങ്ങ ശ്രേഷ്ഠമാണ്.

       അതിവിഷാ സംഗ്രഹണീയ
       പാചനീയ സർവ്വ ദോഷഹരാ
       ണാം |

       മലത്തെത്തsയുകയും ആമ
       ത്തെപചിപ്പിയ്ക്കുകയും എല്ലാ
       ദോഷങ്ങളെയും ശമിപ്പിയ്ക്കു
       കയും ചെയ്യുന്നവയിൽ അതി
       വിടയം ശ്രേഷ്ഠമാണ്.
                          
       കുടമോര് - വയറ്റിലെ കൃമിക്ക്

       കടുകുരോഹിണി, കടുക്ക
       ത്തൊണ്ട്, വേപ്പിൻതൊലി,
       പടവലം, ചുക്ക്, വിഴാലരി,
       കൃമിശത്രു, കരിന്തുമ്പവേര്,
       കരിന്താളിവേര്, വരട്ടുമഞ്ഞൾ
       ഇവ ഒന്നേകാൽ കഴഞ്ചു വീതം
       നായ്ക്കുരണവേര്, പ്ലാശിൻ
       തൊലി ഇവ 6 കഴഞ്ചു വീതം
       എല്ലാം അരിഞ്ഞു ചതച്ച് 2 ഇ
       ടങ്ങഴി വെള്ളവും 2 നാഴി പശു
       വിൻ മോരും ചേർത്ത് തിളപ്പിച്ച്
       കുറുക്കി ഒന്നര നാഴിയാക്കിയ
       തിൽ കായം, ജാതിയ്ക്ക, ജാതി
       പത്രിക, കരയാമ്പൂ, ജീരകം, ഇ
        ന്തുപ്പ് എന്നിവ ഒന്നര കഴഞ്ചു       
       വീതം ശീലപ്പൊടിയാക്കിയത്
       ചേർത്ത് ഒരു നെയ്യു മയങ്ങിയ
       കുടത്തിലാക്കി അടച്ചു കെട്ടി
       ചൂടു തട്ടുന്ന സ്ഥലത്തുവെച്ച്
       അതിൽ നിന്നും ഉഴക്കു വീതം
       2 നേരവും കൊടുക്കുക.
        

Comments