Random Post

ജ്യോതിഷ്മതി


കിളി തീനി പഞ്ഞി
ഭാരതത്തിലെ ഇലപൊഴിയും വനങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് കിളി തീനി പഞ്ഞി. കിളി തീനി പഞ്ഞി ജോതിഷ്മതി . ചെറുപുന്ന മാല എരിക്കട തേജോവതി ബഹുരസ എന്നെല്ലാം ഇത് അറിയപെടുന്നു. 

ഔഷധ യോഗ്യ ഭാഗം :- ഇല വിത്ത് തൈലം 

 ഭാരതത്തിലെ പരമ്പരാഗത ആയുർവേദ ചികിത്സയിൽ ഇതിന്റെ വിത്തിൽ നിന്നും വേർതിരിക്കുന്ന എണ്ണ ഉപയോഗിക്കുന്നു.

പേരുകൾ
സംസ്കൃതം - ജ്യോതിഷ്മതി, തേജോവതി, ബഹുഫല, പീതതൈല
ഹിന്ദി - മലകാംഗണി

രസഗുണങ്ങൾ
രസം - കടു, തിക്തം
ഗുണം - സ്നിഗ്ധം, സരം, തീക്ഷ്ണം
വീര്യം - ഉഷ്ണം
വിപാകം - കടു
പ്രഭാവം - മേധ്യം

വിത്തിൽ നിന്നും ചക്കിൽ ആട്ടി കറുത്ത എണ്ണയും മഞ്ഞ എണ്ണയും വേർതിരിക്കുന്നു

ഔഷധ ഗുണം :
ബുദ്ധിശക്തിയും ഓര്‍മ്മ ശക്തിയും വര്‍ദ്ധിപ്പിക്കുന്നു, നിദ്ര ഉണ്ടാക്കുന്നു , വാത കഫ വികാരങ്ങള്‍ ശമിപ്പിക്കുന്നു ഛര്‍ദ്ദി ഉണ്ടാക്കും 

സംസ്കൃതത്തിൽ ജ്യോതിഷ്മതി
ഹിന്ദിയിൽ മൽക്കാഗ്നി.
Scientific name: Celastrus paniculatus . 

കൂടുതൽ ഉപയോഗിച്ചാൽ ഛർദ്ദി ക്ക് കാരണം ആയേക്കാം ,
ഉപയോഗം വൈദ്യ നിർദ്ദേശ പ്രകാരം മാത്രം .

Post a Comment

0 Comments