Random Post

സിംഗപ്പൂര്‍ ഡെയ്‌സി


വെള്ളവും വളവും ഇല്ലെ ങ്കിലും സിംഗപ്പൂര്‍ ഡെയ്‌സി വളരും

ഒരിക്കല്‍ വേര് പിടിച്ച് വളര്‍ന്നാല്‍ പിന്നീട് വെള്ള മില്ലെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും ഈ ചെടിയുടെ പ്രത്യേക തയാണ്. വളപ്രയോഗം ആവശ്യമില്ല.

സിംഗപ്പൂര്‍ ഡെയ്‌സി, ട്രെയിലിങ്ങ് ഡെയ്‌സി, ബേ ബിസ്‌കെയ്ന്‍ എന്നൊക്കെ അറിയപ്പെ ടുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ സുപരിചിതമാണ്. സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍,മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ഈ മഞ്ഞപ്പൂവിന്റെ ഉത്ഭവം. അതുപോലെ ഫ്‌ളോറിഡ യിലെ എല്ലാ സംസ്ഥാന ങ്ങളിലും ഈ ചെടി വളരു ന്നുണ്ട്. വളരെ പെട്ടെന്ന് വ്യാപിച്ച് വളരുന്ന സ്വഭാവ മുള്ള ചെടിയാണ്. വളരാ ന്‍ കിട്ടുന്ന എല്ലാ സ്ഥല ത്തും പരമാവധി തഴച്ചു വളരുന്ന പ്രകൃതമാണ് സിംഗപ്പൂര്‍ ഡെയ്‌സിക്ക്.

വെഡെലിയ ട്രൈലോബേറ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ഇലയ്ക്ക് രണ്ടോ നാലോ ഇഞ്ച് നീളമുണ്ടാകും. ഏകദേശം ഒരിഞ്ച് മുതല്‍ അഞ്ച് ഇഞ്ച് വരെ വീതിയുമുള്ള ഇലകളാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവനും പൂത്തു ലഞ്ഞു നില്‍ക്കുന്ന ചെടി യാണ് സിംഗപ്പൂര്‍ ഡെയ്‌ സി. പകുതി തണലുള്ള സ്ഥലത്തും പൂര്‍ണമായും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തും വളരാന്‍ ഇഷ്ടപ്പെടുന്നു. ഒരിക്കല്‍ വേര് പിടിച്ച് വളര്‍ന്നാല്‍ പിന്നീട് വെള്ളമില്ലെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കു മെന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്. വളപ്ര യോഗം ആവശ്യമില്ല.

മിക്കവാറും എല്ലാ തരത്തി ലുമുള്ള മണ്ണിലും വളരുന്ന ഈ ചെടി പുതുതായി വളര്‍ത്താനും വളരെ എളു പ്പമാണ്. ഏത് ചെറിയ കഷണം തണ്ടും മണ്ണുമാ യി സ്പര്‍ശിച്ചാല്‍ വേര് പിടിപ്പിച്ചെടുക്കാം. കീടങ്ങളെ പ്രതിരോധി ക്കാന്‍ വളരെയേറെ കഴി വുള്ള ചെടിയാണിത്. ചില സാഹചര്യങ്ങളില്‍ ചിതലു കളും പുല്‍ച്ചാടികളും വള രെ ചെറിയ രീതിയിലുള്ള ആക്രമണം നടത്താറുണ്ട്. വിഷാംശമില്ലാത്ത ചെടി യാണ്. എന്നാല്‍, ഭക്ഷ്യ യോഗ്യമായ ചെടിയല്ല. വളര്‍ത്തുമൃഗങ്ങളും കന്നു കാലികളും ഇലകള്‍ ഭക്ഷ ണമാക്കാതിരിക്കുന്നതാണ് നല്ലത്.

പടര്‍ന്ന് പിടിച്ച് കടന്നുക യറ്റം നടത്തുന്ന തരത്തി ലുള്ള ചെടിയായതിനാല്‍ കളകളുടെ വിഭാഗത്തിലാ ണ് ഇതിനെ ഉള്‍പ്പെടുത്തി യിരിക്കുന്നത്. കൃഷിഭൂമി യില്‍ ഉപദ്രവകാരിയാ യാണ് കണക്കാക്കുന്നത്.  


Post a Comment

0 Comments