ധാത്ര്യാസവം

ധാത്ര്യാസവം

കലശീകൃത സംസ്ക്കാരെ
ധാത്രീണാം സ്വരസാഢകം
തദർദ്ധം മധുനാ യുക്തം
തത്രൈതാ: ചൂർണിതാക്ഷിപേൽ
ത്രിജാതകം ത്രികടുകം
തക്കോലം കങ്കുമം മദം
ജാതീഫലഞ്ച കസ്തൂരീ
കർപ്പൂരം നാഗകേസരം
ഏതേഷാം കാർഷികൈർ ഭാഗൈ :
ധാന്യരാശൌ നിധാപയേൽ
ഊർദ്ധ്വം സപ്തദിനാത് വൈദ്യോ
പായയേന്മേഹകൃൽ പരം  ॥
      പച്ചനെല്ലിക്കാനീര് 4 ഇടങ്ങഴി തേൻ 2 ഇടങ്ങഴി ,ഏലത്തരി ,ഇലവർങ്ഗം, തമാലപത്രം, ചുക്ക്, കുരുമുളക്, തിപ്പലി, തക്കോലം, ജാതിയ്ക്ക, നാഗപ്പൂവ് ,പച്ചക്കർപ്പൂരം, കുങ്കുമം, കന്മദം, കസ്തൂരി .ഇവ3 കഴഞ്ചു വീതം പൊടിച്ച പൊടി ചേർക്കുക
പച്ചനെല്ലിക്കാ നീര് ഒരു നെയ്യുമയങ്ങിയ പാത്രത്തിലാക്കി തേനും പൊടികളും ചേർത്ത് നല്ല പോലെ ഇളക്കിയോജിപ്പിച്ച് വായ മൂടിക്കെട്ടി സൂക്ഷിക്കുക.7 ദിവസം കഴിഞ്ഞാൽ എടുക്കാം.

Comments