Random Post

പാഠാദി കഷായം


 पृश्निपर्णी रक्तसंग्रहणीयदीपनीयपाचनीय -
 वातहरवृष्याणाम् ॥

പൃശ്നിപർണ്ണീ രക്തസംഗ്രഹണീയ
ദീപനീയ പാചനീയ വാതഹര
വൃഷ്യാണാം II

രക്തത്തെ തടയുകയും അഗ്നിദീപ്
തി ഉണ്ടാക്കുകയും ആമത്തെയും
മറ്റും പചിപ്പിയ്ക്കുകയും വാതത്തെ
ശമിപ്പിയ്ക്കുകയും ശുക്ലത്തെ വർ
ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നവയിൽ
മൂവിലവേര് ശ്രേഷ്ഠമാണ്.

പാഠാദികഷായം

(അനുഭൂതം )
പാഠാകൂമുള്ളു ത്രായന്തീ*
ബ്രഹ്മീ മുത്തങ്ങ ചന്ദനം
പർപ്പടം തുമ്പയും മുത്തിൾ
പുത്തിരിച്ചുണ്ടമൽപ്പൊരീ
ചെറുകൈതയുടെ വേരും
കഴഞ്ചാക്കിനുറുക്കുക
വിധിപോലെ പചിയ്ക്കേണം
രണ്ടു നേരം കൊടുക്കണം
തേനോടുകൂട്ടി സേവിച്ചാൽ
ബാലരോഗമൊഴിഞ്ഞുപോം
പാമ്പിന്നും കൃമികൾക്കും ന-
ന്നുദരംവീർത്തു പോക്കിനും
കണ്ണിൽ ചുണ്ണാബു പോലുണ്ടാം
പാടയ്ക്കുചിതമുത്തമം
ഒരുമണ്ഡലമേ സേവി-
ച്ചീടിൽ സുഖമിയന്നിടും II
* ത്രായന്തിയ്ക്കു പകരം കീഴാർ 
നെല്ലി കൂട്ടികൊൾക.
पाठा, आदारी, त्रायन्ति (भूम्यामलकि) ब्रह्मि, मुस्ता' चन्दनं, पर्पटं, द्रोण, मण्डूकपर्णि
निदिग्धिका, सर्पगन्धा , केतकीमूलं

Post a Comment

0 Comments