മൂലകാദ്യരിഷ്ടം

മൂലകാദ്യരിഷ്ടം

(അനുഭൂതം )
മൂലകാച്ചഹരീതക്യാ:
പൃഥക്കർഷസമാംശകം I
കാരവ്യരിഷ്ടാരിഷൾക്കം
പ്രത്യേകം ശാണമാത്രകം II
പിബേദേഭി: ശൃതം ക്വാഥം
ബാലവീസർപ്പനാശനം |
ഏഭിരേ വൌഷധൈർ കുര്യാൽ
ആസവസ്യചകല്പനാം ||

പാവ്, കടുക്കത്തൊണ്ട്, എന്നിവ 16 പലം വീതം കരിഞ്ജീരകം, വേപ്പിൻ തൊലി, ഏലത്തരി ,കുടകപ്പാലയരി, ചെറുപുന്നയരി കൊത്തമ്പാലരി, കാർകോകിലരി, വിഴാലരി ഇവ 4പലം വീതം 32 ഇടങ്ങഴി വെള്ളത്തിൽ കഷായം വെച്ച് 8 ഇടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് അതിൽ ശർക്കര 64 പലം കലക്കി തിളപ്പിച്ചരിച്ച് ചൂടാറിയാൽ 32 പലം തേൻ ചേർക്കുക
കഷായമരുന്നുകൾ ഓരോന്നും 10 കഴഞ്ചു വീതം പൊടിച്ച് ചേർത്ത് പാത്രത്തിലാക്കി അടച്ച് ഒരു മാസം ധാന്യപുടം ചെയ്യുക

Comments