അണു തൈലം

അണു തൈലം

ശിരോ രോഗങ്ങൾക്ക് 
നസ്യം ചെയ്യുവാൻ വളരെ പ്രധാനപ്പെട്ടതാണ്
തല -കണ്ണ്‌ - മൂക്ക് - ചെവി- മുതലായവയ്ക്ക് അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു .
പതിവായി ശരീര ശുദ്ധിയോടെ പ്രാഥമിക  കർമ്മങ്ങൾക്ക് ശേഷം രണ്ട് തുള്ളി വീതം മൂക്കിൽ ഇറ്റിക്കുകയാണ് അസുഖമില്ലാത്തവർ ചെയ്യേണ്ടത്
ഇത്തരം ശുദ്ധ ചികിത്സയിലൂടെ നെഞ്ച് വിരിഞ്ഞ് ദൃഢ പേശിയുള്ള ആരോഗ്യവാന്മാരാകുകയും വാർദ്ധക്യത്തെ അകറ്റി നിർത്തുകയും ചെയ്യാം .
കഴുത്തിനു മുകളിലുള്ള ഏത് തരം രോഗത്തിനും പ്രയോജനപ്പെടുത്താം
മദ്യപാനം - പുകവലി എന്നിവ പാടില്ല.
നസ്യം ചെയ്യുവാൻ മാത്രമായി പ്രത്യേകം വിധിച്ചിട്ടുള്ള ഒരു തൈലമാണ് അണുതൈലം. അണു തൈലം കൊണ്ടുള്ള നസ്യം ശിരോരോഗശമനത്തിനു നല്ലതാണ്. രോഗം ഇല്ലാത്തവർക്കും ഈ തൈലനസ്യം കൊണ്ട് ഗുണങ്ങൾ ലഭിക്കുമെന്ന് ആയുർവേദം വിധിച്ചിരിക്കുന്നു.

Comments