കരിംകൂവളം

കരിംകൂവളം

നീലോൽപലം

കുടുംബം - പോണ്ടി പേരിയേസി 
മോണോക്കോറിയ ഫാസ്റ്റേ ഫോളിയ 

രസം - മധുരം 
ഗുണം - ഗുരു , സ്നിഗ്‌ദ്ധം 
വീര്യം - ശീതം 
വിപാകം - മധുരം 

സംസ്കൃത നാമം - നീലോൽപലം 

ഔഷധ ഗുണങ്ങൾ - ശരീരശക്തി വർദ്ധിപ്പിക്കും - പൊള്ളൽ - ശരീരതാപം എന്നിവ ശമിപ്പിക്കും 

ഔഷധ യോഗ്യ ഭാഗങ്ങൾ - പൂവ - ഇല - തണ്ട് 

ഉഷ്ണമേഖല പ്രദേശങ്ങളിലെ വയലിലും ചെളി പ്രദേശങ്ങളിലും കാണപെടുന്ന ഔഷധ സസ്യമാണ് കരിംകൂവളം . ഇത് മുപ്പതുസെന്റിമീറ്റർ മുതൽ അറുപതു സെന്റി മീറ്റർ വരെ ഉയരത്തിൽ കാണവെടുന്നു. 

കങ്കൂവള കിഴങ്ങും പച്ച മഞ്ഞളും കൂടി പാലിൽ അരച്ച് തേച്ചാൽ ചിക്കൻ പോക്സ് വന്നതിന്റെ പാടുകൾ ശമിക്കും.

കങ്കൂവളം വെററില കറ്റാർവാഴ എന്നിവ കൽകനായി എണ്ണ കാച്ചി തേച്ചാൽ പൊള്ളൽ ശമിക്കും പൊള്ളിയ കലകൾ മാറും . പൊള്ളിയ ഉടനേ തേച്ചാൽ കുമളവരില്ല. ശരീരത്തിലെ ഉഷ്ണാധിക്യം തടയാൻ കരിം കൂവളത്തിന് കഴിവുണ്ട്. 

 കരിംകൂവളത്തിന്റെ വേര് ബ്രഹ്മി ശതാവരി കിഴങ്ങ് രാമച്ചം ചന്ദനം വയമ്പ് കൊട്ടംഎന്നിവ അരിഞ്ഞുണങ്ങി പൊടിച്ച് . കൊടുത്താൽ ഉൻമാദം ശമിക്കും 

രസത്തിലും വിപാകത്തിലും മധുരവും ഗുരുസ്‌നിഗ്ധ ഗുണവും ശീത വീര്യവുമാണ് കരിംകൂവളത്തിന് . 

സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പും ശംഖുപുഷ്പത്തിന്റെ വേരും വെള്ളകൊട്ടവും അരച്ച് കൽക്കമായി പശുവിൻ നെയ്യും പാലും ചേർത്ത് കാച്ചി അരിച്ച് കൊടുത്താൽ അപസ്മാരത്തിനു ഫലം ചെയ്യും . 

കരിം കൂവളം പ്രധാന ചേരുവയായി ഉണ്ടാക്കുന്ന 
" നീലോല്പലാദി " എണ്ണ മാനസിക രോഗികൾക്ക് തലയ്ക്ക് തണുപ്പു കിട്ടാൻ ഏറെ ഉത്തമമാണ്.

Comments