കുലത്ഥാദി കഷായം


उल्पलकुमुदकिञ्जल्कोfनन्ता च संग्रहणीय
रक्तपित्त प्र३ामनानाम् ॥
ഉല്പലകുമുദകിഞ്ജല്ക്കോfനന്താ ച
സംഗ്രഹണീയരക്തപിത്തപ്രശമനാ
നാം I
മലത്തെ പിടിയ്ക്കുകയും രക്തത്തെയും പിത്തത്തേയും
ശമിപ്പിയ്ക്കുകയും ചെയ്യുന്നവയിൽ കരിങ്കൂവളത്തി
ൻ്റെയും ആമ്പലിൻ്റെയും അല്ലിയും
കറുകയും ശ്രേഷ്ഠമാണ്.

कुलत्थादिक्वाथम्
कुलत्थलशुनौरण्डतिलेन च श्रृतं जलं ।
पला३ाक्षारसंयुक्तं परमार्त्तवशोधनम् ॥

കുലത്ഥാദി കഷായം
കുലത്ഥലശുനൈരണ്ഡ
തിലേനച ശൃതം ജലം !
പലാശക്ഷാരസംയുക്തം 
പരമാർത്തവശോധനം II

പഴമുതിരപരിപ്പ്, വെളുത്തുള്ളി തൊലി നീക്കി, ആവണക്കിൻവേര്,
എള്ള് ഇവ സമം എടുത്ത് സാമാന്യ വിധി പ്രകാരം കഷായം വെച്ച്
പലാശക്ഷാരം മേമ്പൊടി ചേർത്ത് നൽകിയാൽ ഏറ്റവും ആർത്തവ
ശുദ്ധികരമായിരിയ്ക്കും.

Comments