നിലനാരകം


മീലിയേസീ (Meliaceae) കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് നിലനാരകം. (ശാസ്ത്രീയ നാമം നരഗാമിയ അലേറ്റ - Naregamia alata). സംസ്കൃതത്തിൽ നിലനാരകത്തിന് ത്രിപർണ്ണി, ആമലവല്ലി, ബൃഹത് പത്ര, ഛിന്നഗ്രന്ഥിക, ദ്രുമരുഹ, ത്രിപർണിക, കണ്ടലു, കണ്ടബഹുല എന്നീ പേരുകളുണ്ട്. വടക്കേ ഇന്ത്യയിൽ 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിലനാരകം ധാരാളമായി വളരുന്നു.
നിലനാരകസസ്യം സമൂലം ഔഷധമായുപയോഗിക്കുന്നു. സസ്യത്തിന്റെ ഇലയ്ക്ക് നാരങ്ങയുടെ മണമുണ്ട്. വേര് തീക്ഷ്ണ ഗന്ധമുള്ളതാണ്. ചുമ, ആസ്ത്മ, ശ്വാസകോശരോഗങ്ങൾ, യകൃത് രോഗങ്ങൾ, വാതം, പിത്തം, അൾസർ, ചൊറി, വയറിളക്കരോഗങ്ങൾ, തിമിരം, വിളർച്ച, മലേറിയ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാൻ നിലനാരകം ഉപയോഗിക്കുന്നു. വിഷ രോഗ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നുണ്ട്. നസ്യത്തിനുള്ള തുള്ളിമരുന്നായും , ഗുളികാ രൂപത്തിലും ഈ സസ്യം ഔഷധമാക്കുന്നു

Comments