ഇന്ന് ലോക മാനസികാരോഗ്യ ദിനം

ലോക മാനസികാരോഗ്യ ദിനമായിട്ട് ചില ചോദ്യങ്ങൾ നമുക്ക് സ്വയം ചോദിക്കാം 😊 ശേഷം അതിനുള്ള ഉത്തരവും നമുക്ക് തന്നെ കണ്ടെത്താൻ ശ്രമിക്കാം.

1)ഞാൻ മാനസികമായി ആരോഗ്യം ഉള്ള വ്യക്തി ആണോ? 🙄

2)എന്തെല്ലാമാണ് എന്റെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ?😓

3)എനിക്ക് ആ പ്രശ്നങ്ങൾക്ക്  പരിഹാരം കണ്ടെത്തുവാൻ സാധിക്കുമോ?🤓

4)എനിക്ക് പരിഹരിക്കാൻ കഴിയാത്ത എന്റെ മാനസിക പ്രശ്നങ്ങൾക്ക്  ഒരു പരിഹാരം കാണാൻ ഞാൻ ആരെയാണ് സമീപിക്കേണ്ടത്?😇

5)ഞാൻ എന്നെ സ്നേഹിക്കുന്നുണ്ടോ അതോ എനിക്ക് എന്നോട് തന്നെ വെറുപ്പാണോ ?🥴

6) ഞാൻ മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടോ അതോ മറ്റുള്ളവരോട് എനിക്ക് വെറുപ്പും, അസൂയയും, വിദ്വേഷവും ആണോ ?🤥

7) ഈ ജന്മം എനിക്ക് കിട്ടിയതിൽ ഞാൻ സന്തോഷിക്കുന്നുണ്ടോ അതോ എനിക്ക് ഈ ജീവിതത്തോട് തന്നെ വെറുപ്പാണോ?😣

8) ഞാൻ എന്നോട് ക്ഷമിക്കാറുണ്ടൊ കൂടാതെ  മറ്റുള്ളവരോടും ക്ഷമിക്കാറുണ്ടോ ?😡

9) ഞാൻ മറ്റുള്ളവരെ മനപ്പൂർവ്വം വേദനിപ്പിക്കാറുണ്ടോ കൂടാതെ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നുണ്ടോ ?😈

10) എന്റെ മനസ്സ് പൂർണ്ണമായി എന്റെ നിയന്ത്രണത്തിൽ ആണോ കൂടാതെ എപ്പോഴെല്ലാമാണ് മനസ്സിന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെടുന്നത്?👻

11) ജീവിതത്തിൽ ശുഭാപ്തി വിശ്വാസത്തോടെ കൂടി ജീവിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ?😃

12) എനിക്ക് നല്ല ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടോ ?👭

13) മറ്റുള്ളവർ എന്റെ സാന്നിധ്യം ഇഷ്ടപ്പെടുന്നുണ്ടോ അതോ വെറുക്കുന്നുണ്ടോ ?🕴️

14) ഞാൻ ഒരു നല്ല സാമൂഹ്യജീവി ആണോ അതോ ഉൾവലിഞ്ഞ പ്രകൃതിയാണോ?🕺

15) നഷ്ടപ്പെട്ടുപോയ എന്റെ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?💝

ഈ ചോദ്യങ്ങളൊക്കെ നിങ്ങളോട് തന്നെ ചോദിച്ച് അതിനുള്ള ഉത്തരങ്ങൾ സ്വയം കണ്ടെത്താൻ ശ്രമിക്കുക എങ്കിൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒരു അനുഗ്രഹ പൂർണമായ ദിനമായി മാറും.

😊

(ഡോ.പൗസ് പൗലോസ്)

Comments