കണ്ണാന്തളി
------------
ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടംവരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലുംകുന്നിൻ പ്രദേശങ്ങളിലും വളരുന്ന ഒരു ചെടിയാണ് കണ്ണാന്തളി. ദക്ഷിണേന്ത്യയിലെ ഒരു സ്ഥാനിക (endemic) സസ്യമാണിത്. കേരളത്തിൽവ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഓഷധി വർഗ്ഗത്തിൽ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി.50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണിത്.ഓണക്കാലത്ത് ഇവ കൂടുതലായി കാണുന്നതുകൊണ്ട് പൂക്കളത്തിലുംമറ്റും ഉപയോഗിക്കാറുണ്ട്. (ശാസ്ത്രീയനാമം: Exacum tetragonum).നേത്രരോഗങ്ങൾക്ക് ഈ സസ്യം സമൂലമെടുത്ത് ഇടിച്ചുപിഴിഞ്ഞ് തയാറാക്കുന്ന സത്ത് കണ്ണിലൊഴിക്കുന്നത് നല്ലതാണ്. ചില തരം ത്വക്‌രോഗങ്ങൾ, വയറുവേദന, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. നീരിന് കയ്പുരസമുള്ളതിനാൽ ചില വൈദ്യന്മാർ പ്രമേഹ ചികിൽസയിലും ഉപയോഗിക്കാറുണ്ട്. ഈ സസ്യത്തിനു് തിക്തരസവും ലഘുഗുണത്തോടുകൂടിയ ശീതവീര്യവുമാണു്. കഷായങ്ങളിൽ ചേരുവയായി കണ്ണാന്തളി ഉപയോഗിക്കുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW