മുക്കുറ്റി
Oxalidaceae എന്ന സസ്യ കുടുംബത്തില്‍പെട്ട ഈ ചെടിയുടെ ശാസ്ത്രീയനാമം Biophytum sensitivum എന്നാണ്. ഭാരതം മുഴുവനും ഈ ചെടിയുടെ പലയിനങ്ങള്‍ കാണം സ്ഥലം മാറുന്നതിനനുസരിച്ച് ആകൃതിയിലും പൂക്കളുടെ നിറത്തിനും വ്യതിയാനം കണ്ടേക്കാം. കേരളത്തില്‍ സാധാരണ മഞ്ഞപ്പുക്കളുള്ള ഇനമാണ് കണ്ടുവരുന്നത്. തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. ഒരു കൊല്ലമാണ് മുക്കുറ്റിയുടെ ആയുസ്സ്. 8 മുതൽ 15 സെ.മീ. വരെ സാധാരണ ഉയരമുള്ള മുക്കുറ്റിയുടെ കാണ്ഡം വൃത്തസ്തംഭമാണ്. കാണ്ഡത്തിന്റെ അഗ്രഭാഗത്തുനിന്നും നാനാഭാഗത്തേക്കും ഇലത്താങ്ങുകൾ ഭൂമിക്ക് സമാന്തരമായി വിരിഞ്ഞു നിൽക്കുന്നു. സംയുക്ത പത്രങ്ങളാണ് മുക്കുറ്റിക്കുള്ളത്. ഇലകളുടെ മുകൾ ഭാഗം കടും പച്ചയും അടിഭാഗം വിളറിയ പച്ചനിറവുമാണ്. നീര്‍വാര്‍ച്ചയുള്ള സ്‌ഥലങ്ങളിലാണ് സാധാരണയായി മുക്കുറ്റികള്‍ കാണുക. ചിങ്ങമാസത്തിലാണ് ഈ ചെടി സാധാരണയായി പൂക്കുന്നത്. ചിങ്ങത്തിന് ചന്തം ചാര്‍ത്താനെന്ന പോലെ..
കാണ്ഡത്തിന്റെ മുകളറ്റത്തേക്കാണ് മഞ്ഞപ്പൂക്കൾ വഹിക്കുന്ന പൂന്തണ്ടുകൾ പത്ത് സെ.മീ വരെ നീളത്തിൽ പൊങ്ങി നില്ക്കുക. അഞ്ചിതളുള്ള പൂക്കൾക്ക് പത്ത് കേസരങ്ങളും അഞ്ചറയുള്ള അണ്ഡാശയവും ഉണ്ടാകും. വിത്തുകൾ മണ്ണിൽ വീണ് തൊട്ടടുത്ത മഴക്കാലത്ത് മുളക്കുന്നു.
തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. അതിനാല്‍തന്നെ സംസ്കൃതത്തില്‍ ഇതിന് ലജ്ജാലു എന്നും പേരുണ്ട്. രാത്രിയിൽ ഇവയുടെ ഇലകൾ കൂമ്പിയിരിക്കും.
നമ്മുടെ മുന്‍തലമുറയ്‌ക്ക്, തെങ്ങ് കല്‍പ്പവൃക്ഷമാണെങ്കില്‍ മുക്കുറ്റി സര്‍വ്വരോഗത്തിനുമുള്ള ഔഷധം കൂടിയായിരുന്നു. വേരിലും ഇലയിലും പ്രത്യേകമായ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു എന്നാണ് ശാസ്‌ത്രലോകം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഔഷധപ്രയോഗങ്ങള്‍-
1. കടന്നല്‍, പഴുതാര മുതലായ വിഷജീവികള്‍ കടിച്ചാല്‍ മുക്കുറ്റി ഉപ്പു ചേര്‍ത്ത അരച്ചിടുക
2. ലൈംഗിക ബലക്കുറവുള്ളവര്‍ മുക്കുറി പാല്‍കഷായമായി രാത്രി സേവിക്കുക.
3. വയറിളക്കത്തിന് ചെടി സമൂലം മോരിലരച്ചു കടിക്കുക.
4. സ്ത്രീകള്‍ക്കുണ്ടാവുന്ന അമിത രക്തസ്രാവത്തിന് മുക്കുറ്റി സമൂലും പാല്‍കഷായമാക്കി കല്‍കണ്ടം ചേര്‍ത്തു കഴിക്കുക.
5. വയറ്റില്‍ അള്‍സര്‍ ഉള്ളവര്‍ പുളിക്കാത്ത മോരില്‍ മുക്കുറ്റി അരച്ച് രാവിലെ വെറും വയറ്റില്‍ 7 ദിനം കഴിക്കുക.
6. മൃഗങ്ങള്‍ക്കുണ്ടാവുന്ന പുഴുവരിക്കുന്ന വ്രണങ്ങളില്‍ മക്കുറ്റിയും തുമ്പയും ഉപ്പു ചേര്‍ത്തു അരച്ചിടുക.
7. വിട്ടുമാറാത്ത ചുമക്ക് മുക്കുറ്റി ചത്ച്ച നീര് 1സ്പൂണ്‍ തേന്‍ ചേര്‍ത്തു ദിവസം 2 നേരം കഴിക്കുക.
8. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും പ്രമേഹരോഗികള്‍ മുക്കുറ്റിയിട്ടു വെന്ത വെള്ളം ദാഹശമനിയാക്കി ഉപയോഗിക്കുക.
9. പ്രസവാനന്തരം സ്ത്രീകള് ഗർഭപാത്രം ശുദ്ധിയാക്കുന്ന്തിന് മുക്കുറ്റി ഇല പനംചക്കരയും ചേർത്ത് കുറുക്കി കഴിക്കുന്നത് നല്ലതാണ്.
10. സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്കിന് മുക്കുറ്റി സമൂലം അരച്ചു വെറും വയറ്റില്‍ സേവിക്കുക.
11. നീര്‍കെട്ടിനും പഴകിയ ത്വഗ്രോഗത്തിലും മുക്കുറ്റിയില അരച്ചിടുക.
13. ആസ്ത്മരോഗത്തിനു മുക്കുറ്റി സമൂലം അരച്ച് ഇളനീരില്‍ കലക്കി സേവിക്കുക.
14. മൂത്രക്കല്ലിളക്കുന്നതിന് മുക്കുറ്റി വേര്‍ അരച്ചുരുട്ടി കഴിക്കുക.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW