കൽപായൽ


"കൽപായൽ"

Pilea microphylla

അധികം വൈദ്യ ഗ്രന്ഥങ്ങളിലൊന്നും വിവരിച്ചു കാണാത്ത ഒരു ഔഷധ സസ്യ മാണിത്..... !! 
വെട്ടിപാന്തൽ, കൽപ്പാന്തൽ, ഉറിമൂഞ്ചി, എന്നെല്ലാം പ്രാദേശിക നാമങ്ങൾ.... !!
, മേദിനി, മുരിക, വിരവാജി എന്നെല്ലാം സംസ്‌കൃത നാമധേയങ്ങൾ...... !!
     " മേദിനി ചൂർണ്ണിതം, ഭോജ്യം 
       വൃഷ്യം, ഹൃദ്യം, രസായനം,... !! "
എന്ന് "ബ്രഹത്ഭാഷ്യം".... !!
കടു തിക്ത രസം, പിശ്ചില ഗുണം, ശീത വീര്യം, മധുര വിപാകം, വ്യാപന പ്രഭാവം, എന്ന് "പാതഞ്ജലീയം...... !!"
ശരീര ശുദ്ധി വരുത്തിയ ശേഷം, രസായന വിധി പ്രകാരം മേദിനീചൂർണ്ണം ഭുജിച്ചാൽ നിത്യയൗവനം ഫലം.... !! 
ഒരു പ്രത്യേക തരത്തിൽ വരാഹ സ്പുടം ചെയ്തെടുത്ത,മേദിനീഭസ്‌മം, മറ്റു ചില വസ്തുക്കളോടോപ്പം ചേർത്ത്, "തിരസ്ക്കരണീ തൈലം" നിർമ്മിക്കുന്ന ഒരു യോഗം "നിദാനടീക" എന്ന സിദ്ധ വൈദ്യ ഗ്രന്ഥ ത്തിൽ പറയുന്നുണ്ട്....... !! മദനകാമേ ശ്വരരസം, ചണ്ഡമാർക്കണ്ടേയസിന്ദൂരം തുടങ്ങിയ ഔഷധങ്ങളിൽ, മേദിനി ചേരുന്നുണ്ട്...... !! മേദിനി ചേർന്ന, മാർക്കവ രസായനം, വെള്ളപ്പാണ്ട് ചികിത്സയിൽ ഏറെ ഫലം കാണിക്കുന്നു........ !!
ചെടി സമൂലം ഔഷധം.... !! 
                 

Comments