ഏരണ്ഡതൈല പ്രയോഗങ്ങൾ


एरण्डतैलाभ्यासो वर्ध्मगुल्मानिल -
शूलहराणाम् ॥
ഏരണ്ഡതൈലാഭ്യാസോ വർധ്മ-
ഗുല്മാനിലശൂലഹരാണാം II

വൃദ്ധി, ഗുല്മം, വാതം കൊണ്ടുള്ള
വേദന എന്നിവയെ ശമിപ്പിയ്ക്കു
ന്നവയിൽ ആവണക്കെണ്ണ ശീലി
യ്ക്കുന്നത് ശ്രേഷ്ഠമാണ്.
ചെറുനാരങ്ങ നീര് 8 ടീസ്പൂൺ
ഇഞ്ചിനീരിൻ തെളി 4 ടീസ്പൂൺ
ആവണക്കെണ്ണ 8 ടീസ്പൂൺ
ഒരു ഗ്ലാസിലാക്കി ചൂടുവെള്ളത്തി
ലിറക്കി വെച്ച് ചൂടാക്കിയെടുത്ത്
അതിൽ വറുത്തു പൊടിച്ച ഇന്ദു
പ്പു പൊടി, വടിച്ച് ഒരു ടീസ്പൂൺ
ചേർത്ത് യോജിപ്പിച്ച് രാവിലെ
സൂര്യോദയത്തിൽ സേവിയ്ക്കുക '
     ഇത് മാസത്തിൽ ഒരിയ്ക്കൽ
ശീലിയ്ക്കുക.
ഗന്ധർവ്വഹസ്ത തൈലം/ഗന്ധർ
വ്വഹസ്താദിഏരണ്ഡതൈലം /
സിന്ദുവാരേരണ്ഡ തൈലം / നിംബാ
മൃതാദിഏരണ്ഡ തൈലം / പാലണ്ഡ
വേരണ്ഡതൈലം / ഹിംഗുത്രിഗുണ
തൈലം / ഏരണ്ഡ സുകുമാരം
ഇവയിൽ ഒന്ന് യുക്തിപൂർവ്വം
തിരഞ്ഞെടുക്കുക.
बालचित्रादि घृतत्
बालचित्रारसे सिद्वं सर्पिःक्षीरचतुर्गुणम् ।
जीरकद्वयमृद्वीका मधुकेनसमन्वितम् ॥
समीरणविकारघ्नं कासहिक्कान्त्रना३ानम् ।
(अनुभूतं)

ബാലചിത്രാരസേസിദ്ധം
സർപ്പി: ക്ഷീരചതുർഗുണം
ജീരകദ്വയമൃദ്വീകാ
മധുകേനസമന്വിതം
സമീരണവികാരഘ്നം
കാസഹിക്കാന്ത്രനാശനം II
(അനുഭൂതം )

ഇളയ ആവണക്കു സമൂലം
ഇടിച്ചു പിഴിഞ്ഞ നീര് 4 ഇടങ്ങഴി
പശുവിൻ നെയ്യ് 1 ഇടങ്ങഴി
പശുവിൻ പാൽ 4 ഇടങ്ങഴി
ജീരകം, കരിഞ്ചീരകം, മുന്തിരിങ്ങ
എരട്ടിമധുരം, ഇവ 6 കഴഞ്ചു വീതം:

Comments