ആരഗ്വധാദി കഷായം

ആരഗ്വധാദി കഷായം 

( അഹ്യംസൂ . - അ .15 - ശോധനാദിഗണം 17-18 ) ആരഗ്വധേന്ദ്രയവപാടലികാകതിരാ നിംബാധ്യതാമധുരസാസുവവൃക്ഷപാരാ ഭൂനിംബസെര്യകപടോലകരജയുഗ്മ സപ്തച്ഛദാഗ്നിസുഷവിഫലബാണഘോണ്ടാൻ ആരഗ്വധാദിർജയതി ഛർദ്ദികുഷ്ഠവിഷജ്വരാൻ കഫം കണ്ഡും പ്രമേഹം ച ദുഷ്ട്ടാവണവിശോധന

 കൊന്നവേരിന്മേൽത്തൊലി , കുടകപ്പാലയരി , പാതിരിവേര് , കാക്കത്തൊണ്ടിവേര് , വേപ്പിൻതൊലി , ചിറ്റമൃത് , മുരിങ്ങത്തൊലി , പ്ലാശിൻതൊലി , പാടക്കിഴങ്ങ് , പുത്തരിച്ചുണ്ടവേര് , കരിങ്കുറിഞ്ഞിവേര് , പടവലം , ഉങ്ങിൻതൊലി , ആവിൽതൊലി , ഏഴിലംപാലവേരിൻമേൽ തൊലി , കൊടുവേലി , പുല്ലാനിതൊലി , മലങ്കാരയ്ക്ക , കൊഴിഞ്ഞിലിൻവേർ , കഞ്ഞിക്കൊട്ടത്തിൻതൊലി , ഇരുപത് കൂട്ടം എല്ലാം സമം കൊണ്ട് കഷായം വെച്ചു സേവിക്കുക . ഛർദ്ദി , കുഷ്ഠം , വിഷം , ജ്വരം , കഫാധിക്യം , ചൊറിച്ചിൽ , പ്രമേഹം , എന്നിവയിൽ ഹിതമാണ് . ദുഷ്ടമായ വണങ്ങളെ ശുദ്ധിവരുത്തുവാനും ഇക്കഷായം നല്ലതാണ് . 

Comments