സോമലത


സോമലതയുടെ ഗുണം അമൃതിന് തുല്യമാണെന്നാണ് പ്രകീർത്തിക്കപ്പെട്ടിരിക്കുന്നത് . വെള്ളത്തിലും കരയിലും വളരുന്ന ഇരുപത്തിനാല് തരം സോമലതകളെപ്പറ്റി സുശ്രൂതൻ വിവരിച്ചിട്ടുണ്ട് .ഉൽപ്പത്തിസ്ഥാനം ,നാമം, ആകൃതി ,വീര്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇരുപത്തിനാല് തരമായി സുശ്രുതൻ വർഗീകരണം നടത്തിയിരിക്കുന്നത് .

പുരാണങ്ങളിൽ വിവരിക്കപ്പെട്ടിട്ടുള്ള ഹിമാലയം ,സഹ്യൻ ,മഹേന്ദ്രം ,വിന്ധ്യൻ ,ദേവഗിരി ,മലയം ,ശ്രീപർവ്വതം എന്നീ പർവത സാനുക്കളിലും നദികളുടെയും ജലാശയങ്ങളുടെയും അടിത്തട്ടിലും സോമലതയക്ക് വളരാൻ കഴിവുണ്ടെന്ന് പറയുന്നു . ചരകസംഹിതയിൽ പറയുന്നു - എല്ലാ സോമലതകൾക്കും പതിനഞ്ച് ഇലകൾ വീതമേ കാണു . 

Comments