അമൃതാദ്വിതയം കഷായം

അമൃതാദ്വിതയം കഷായം 

( അഹ്യ - ചി.സാ. - അ .17 - ശ്യയചികിത്സാ -39 ) 

അമൃതാദ്വിതയം ശിവാടികാ സുരകാഷ്ഠം സപുരം സഗോജലം ശ്വയഥദരകുഷ്ഠപാണ്ഡുതാ കൃമിമേഹോർധ്വകഫാനിലാപഹം

ചിറ്റമൃത് , കടുക്കത്തോട് , തവിഴാമവേര് , ദേവതാരം ഇവ കഷായം വെച്ച് ശുദ്ധഗുഡ്ഡലുവും ഗോമൂത്രവും ചേർത്ത് സേവിക്കുക . നീര് , ഉദരരോഗം , കുഷ്ഠം , പാണ്ഡു , കൃമി , പ്രമേഹം , ഊർദ്ധ്വാംഗജമായ കഫജവും വാതികവുമായ രോഗങ്ങൾ ഇവ ശമിക്കും . ഇതു തന്നെയാണ് തീസടാചാര്യൻ മുതേണ വർഷാഭൂസുരേന്ദദാരു പഥ്യാമൃതാനാം ക്വഥനേന വാപി പീതോ ജയേദ് ഗുഗ്ഗലുരേക ഏവ ശോഫം സപാണ്ഡുദരമേദുരത്വം എന്ന് ചികിത്സാകലികയിൽ പറഞ്ഞിട്ടുള്ളതും . 

Comments