പീച്ചിങ്ങാ
( പീർക്കങ്കായ് )(Ridge gourd)
രണ്ട് തരം പീച്ചിങ്ങ നമ്മുടെ നാട്ടിലുണ്ട് .
പീച്ചിങ്ങ അലൂമനിയം , ഇരുമ്പ് പാത്രത്തിൽ പാചകം ചെയ്യരുത് .കാരണം മഗ്നേഷ്യം ധാരളം അടങ്ങിയിരിക്കുന്നതിനാൽ കറുത്ത് പോകും .വാർദ്ധക്യത്തിൽ ധാരളം ആളുകൾ മഗ്നേഷ്യം കുറവ് അനുഭവപ്പെട്ട് മനോ നില തെറ്റുന്ന അവസ്ഥക്ക് പീച്ചിങ്ങ നല്ലതാണ് .പീച്ചിങ്ങ ചെറുതായി അരിഞ്ഞ് ,
കുതിർത്ത കടല പരിപ്പും, സാവള ഉള്ളി , പച്ച മുളക് ഇവ മാത്രം ചേർത്ത് മൺ ചട്ടിയിൽ വേവിച്ച് കഴിക്കുന്നത് നല്ലതാണ് .മഞ്ഞൾ പൊടി അല്പ്പം ഇടം .മറ്റ് മസാല ഒന്നും തന്നെ ഇടരുത് . പീച്ചിങ്ങയിൽ നിന്നും ഇറങ്ങുന്ന വെള്ളത്തിലാണ് കടല പരുപ്പ് വേകണ്ടത് .
ഔഷധ ഗുണങ്ങൾ
ഇരുമ്പ് , മഗ്നീഷ്യം , സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന പീർക്കങ്കായുടെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന മെഴുക്കുവരിട്ടിയും , ഉപ്പേരിയുമൊക്കെ കാൻസർ ഉണ്ടാകാതെ കാക്കുന്ന സ്വാദിഷ്ടമായ മരുന്നാണ്. പ്രത്യേകിച്ച് ചെറുകുടലിനെ ബാധിക്കുന്ന കാൻസർ .
നാരുകളുള്ള ഈ പച്ചക്കറി മലബന്ധം നീക്കുകയും, നല്ലശോചന സാധ്യമാക്കുകയും ചെയ്യുന്നു.ഇനി തോലിൽ നിന്നും അകക്കാമ്പിലേയ്ക്ക് വരാം.
പീർക്കങ്കായുടെ അകക്കാമ്പ്, വെള്ളരിക്ക, സവാള, തക്കാളി എന്നിവ തയിർ ചേർത്ത് സലാഡുണ്ടാക്കാം. പീർക്കങ്കായുടെ കാമ്പിലുള്ള കരോട്ടിൻ, കാഴ്ച ശക്തിയ്ക്ക് തെളിച്ചം നൽകുന്നു. ഭക്ഷണത്തിൽ ഈ പച്ചക്കറി ഉൾപ്പെടുത്തുന്നത് കണ്ണട വച്ച കുട്ടികളുടെ തലമുറയുണ്ടാകുന്നത് തടയാം.
പീർക്കങ്കായുടെ കാമ്പും, പനങ്കൽക്കണ്ടും ചെറുനാരങ്ങ നീര് ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഡയറ്റാണ്.
പണ്ട് കാലത്ത് മൂത്ത പീച്ചിങ്ങ ദേഹം തേച്ച് കുളിക്കാൻ ഉപയോഗിച്ചിരുന്നത് .ആഹാരമാണ് ഔഷധം ,അമ്മയാണ് വൈദ്യർ ,അടുക്കളയാണ് വൈദ്യശാല എന്ന് നമ്മളുടെ പൂർവ്വീകർ വിശ്വസിച്ചിരുന്നു .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW