അമൃതവൃഷപടോലാദി കഷായം

അമൃതവൃഷപടോലാദി കഷായം

( സ.യോ വിസർപ്പവിഹോടം ) 

അമൃതവിഷപടോലം മുസ്തകം സപ്തപർണ്ണം ഖദിരമസിതവ്രതം നിംബപ്രതം ഹരിദേ വിവിധവിഷവിസർപ്പാൻ കുഷ്ഠവിസ്ഫോടകണ്ഡു - രപനയതി മസൂരിം ശീതപിത്തം ജ്വരം ച 

ചിറ്റമൃത് , ആടലോടകവേര് , പടവലം , മുത്തങ്ങ , ഏഴിലംപാലത്തൊലി , കരിങ്ങാലിക്കാതൽ , കറുത്തചൂരൽ കഴുത്ത് , വേപ്പില , മഞ്ഞൾ , മരമഞ്ഞൾത്തൊലി സമം കഷായം . ഇക്കഷായം പലവിധത്തിലുള്ള വിഷജന്യമായ വിസർപ്പത്തിൽ ഗുണകരമാണ് . കുഷ്ഠരോഗം , പുളികൻ , ചൊറിച്ചിൽ , എന്നിവയേയും ഇല്ലാതാക്കും . മസൂരിയിലും ശീതപിത്തരോഗത്തിലും ഹിതമാണ് . ഇവയോടെല്ലാമനുബന്ധിച്ചുള്ള ജ്വരത്തിലും കൊടുക്കാവുന്നതാണ് .

Comments