Random Post

കുരുവിക്കിഴങ്ങ് / കറുവച്ചക്ക / കറുമുറച്ചക്ക


മുല്ലരി കിഴങ്ങ്

കുരുവിക്കിഴങ്ങ് / കറുവച്ചക്ക / കറുമുറച്ചക്ക എന്നീ പേരുകളുമുണ്ട് .
ശാസ്ത്രീയ നാമം നാമം -Solena amplexicaul is( Cucurbitaceae)
വെള്ളരി കുടുംബം
പച്ചക്ക് കറു മുറെ തിന്നാം
ശരീരത്തെ രോഗമില്ലാത്ത അവസ്ഥയിൽ നിലനിർത്താൻ ഏറ്റവും അനുയോജ്യമായ ദിവ്യ ഔഷധമാണ് മുല്ലരികിഴങ്ങ് . ഇതൊരുവള്ളിച്ചെടിയാണ്. പൂർവ്വികരായ ഋഷിമാരും സന്യസിശ്രേഷ്ഠരുമൊക്കെ അരോഗ അവസ്ഥയിൽ നിലനിൽക്കാൻ " കല്പ " ഔഷധമായി ഇത് ഉപയോഗിച്ചിരുന്നു.
ഈ സസ്യത്തിന്റെ രോഗ പ്രതിരോധ ശക്തിയെ കുറിച്ചറിയുന്നവർ ഇപ്പോഴും ഈ ദിവ്യ ഔഷധം സേവിച്ചു വരുന്നു. നമ്മുടെ നാട്ടിൽ ധാരളം വളരുമെങ്കിലും കൂടുതലായി കണ്ടുവരുന്നത് ചെങ്കൽ പ്രദേശങ്ങളിലാണ്.കാസർഗോഡും കണ്ണൂരുമൊക്കെ ഈ സസ്യത്തെ ധാരാളം കണ്ടു വരുന്നു. എത്രയോ പേർ ഈ മൂലികയെ തേടി വരാറുണ്ട്. കോവയ്ക്കയുമായി ഈ സസ്യത്തിന്ന് സാമ്യമുണ്ട്.

1 , അരോഗ അവസ്ഥയിൽ നിലനിൽക്കാൻ മുല്ലരി കിഴങ്ങിൻ കായ ഉണക്കിപ്പൊടിച്ച ചൂർണ്ണം രണ്ട് ഗ്രാം വീതം ഒരു ഗ്ലാസ് നാടൻ പശുവിൻ പാലിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക. തുടർച്ചയായി ഇത് സേവിക്കുകയാണെങ്കിൽ അത്ഭുത ഫലം ലഭിക്കുക തന്നെ ചെയ്യും. രോഗം വന്ന് ശരീരം ശോഷിച്ചവരുടെ ശോഷിപ്പ് മാറാൻ അത്യുത്തമാണിത്.   

2 , മുല്ലരി കിഴങ്ങിൻ കായ പച്ചയ്ക്ക് ഒന്നു വീതം ആഴ്ച്ചയിൽ ഒരുദിവസം കഴിക്കുകയാണെങ്കിൽ കാഴ്ച്ചക്കുറവ് പരിഹരിക്കാൻ കഴിയും. 

3 , മുല്ലരി കിഴങ്ങിൻ ഇലയും പച്ചമഞ്ഞളും കൂട്ടിയരച്ച് ത്വക് രോഗമുള്ള ഭാഗത്ത് പുരട്ടിയാൽ ശമനം കിട്ടും. ത്വക് രോഗശമനങ്ങളായ മരുന്നുകൾ കഴിക്കുകയും ചെയ്താൽ രോഗം പൂർണ്ണമായും ഭേദമാകും. സോപ്പ് പോലുള്ള കെമിക്കലുകൾ ഉപയോഗിക്കരുത്.

4 , ഇതിന്റെ വള്ളി ഇടിച്ച് പിഴിഞ്ഞ നീര് 100 മില്ലിയും, 100 മില്ലി കടുകെണ്ണയും ഒരുമിച്ച് അടുപ്പിൽ വെച്ച് തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് ഇറക്കിവെച്ച് അരിച്ചെടുത്ത് ഏഴ് ദിവസത്തിന്ന് ശേഷം ഞരമ്പ് തടിപ്പുള്ള ഭാഗങ്ങളിൽ സ്ഥിരമായി പുരട്ടി തടവിയാൽ തടിപ്പ് മാറി രക്തയോട്ടം സാധ്യമാകും_ ഇതിനോടൊപ്പം ഒരു ഗ്രാം നാടൻ മഞ്ഞൾ പൊടി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുകയും വേണം. വെരിക്കോസ് മാറാൻ നല്ലൊരു ഔഷധ പ്രയോഗമാണിത്. തുടർച്ചയായി കുറച്ചു നാൾ ചെയ്യേണ്ടി വരും.

മരുന്ന് ഉപയോഗിക്കും മുമ്പ് - വയറിളക്കുക, സസ്യാ ആഹാരിയായി മാറുക, പല്ല് തേയ്ക്കാൻ നാടൻ സാധനങ്ങൾ ഉപയോഗിക്കുക, ആവശ്യത്തിന്ന് മാത്രം സസ്യങ്ങൾ എടുക്കുക, ഒന്നിനേയും നശിപ്പിക്കാതിരിക്കുക.

Post a Comment

0 Comments