ചികിത്സാനുഭവം

കുറച്ചുനാളുകളായി  ചികിത്സാനുഭവങ്ങൾ ✍️ എന്തെങ്കിലും കുത്തിക്കുറിച്ചിട്ട് ഇന്നാണ് അതിനുള്ള ഒരു മൂഡ് കിട്ടിയത്. ആയുർവേദത്തിൽ "അഗ്നിബലം" 🔥 എന്നൊരു വിശാലമായ കോൺസെപ്റ്റ് ഉണ്ട്, അത് വേറൊന്നുമല്ല കഴിച്ച ആഹാരത്തെ ദഹിപ്പിച്ച് ശരീരത്തിലോട്ട് ആഗിരണം ചെയ്യാനുള്ള ശരീരത്തിലെ ശക്തിയാണ് ആയുർവേദം ഈ "അഗ്നിബലം" എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. 

പലതരം അഗ്നികളെക്കുറിച്ച് ആയുർവേദ ശാസ്ത്രത്തിൽ പറയുന്നുണ്ട് ജഠരാഗ്നി, ധാത്വാഗ്നി, ഭൂതാഗ്നി എന്നിങ്ങനെ പചനത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്ന അഗ്നികളെക്കുറിച്ച് ആയുർവേദ ശാസ്ത്രം വിശദമായി പറയുന്നുണ്ട് അതുപോലെതന്നെ പാചക പിത്തതിനും, സമാന വായുവിനും പചന പ്രക്രിയയിൽ ഉള്ള സ്ഥാനം വലുതാണ് ഇത് ചില ആയുർവേദ ടെർമിനോളജി ആണ് അതിനാൽ മനസ്സിലായില്ലെങ്കിലും വിഷമിക്കേണ്ട. എപ്പോഴും രോഗിയുടെ അഗ്നിബലം അനുസരിച്ചാണ് ആയുർവേദ ചികിത്സ ആരംഭിക്കുന്നത് അഗ്നിബലം കുറഞ്ഞ രോഗിക്ക് കഴിക്കുന്ന മരുന്നു പോലും ദഹിപ്പിക്കാൻ സാധിക്കില്ല അതുപോലും അജീർണ്ണമായി ആമമായി പിന്നീട് ആമവിഷമായി മാറാൻ സാധ്യതയുണ്ട്. 

ഈ ജഠരാഗ്നിയുടെ പ്രാധാന്യത്തെ കുറിച്ച് ഞാനൊരു കൊച്ചു ചികിത്സ അനുഭവം നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഏകദേശം ഒരു വർഷത്തിന് മുന്പാണ് ഒരു കോളേജ് കുമാരി 🙍‍♀️എന്നെ ചില ആരോഗ്യ പ്രശ്നങ്ങളാൽ കാണാൻ വന്നത് അവളുടെ പ്രധാനപ്രശ്നം അമിതമായ ക്ഷീണം, ശരീരത്തിൽ മാറിമാറിവരുന്ന വേദന, മുടികൊഴിച്ചിൽ എന്ത് കഴിച്ചാലും ശരീരത്തിൽ പിടിക്കാത്ത അവസ്ഥ മുതലായവയായിരുന്നു. ബ്ലഡ് പരിശോധിച്ചപ്പോൾ ഹീമോഗ്ലോബിൻ വളരെ കുറവാണ്, അതുപോലെതന്നെ വൈറ്റമിൻ ഡി 3 യും വളരെ കുറവാണ്, ഇ.എസ്.ആർ വളരെ കൂടുതലാണ്. കുട്ടിയുടെ വെയിറ്റ് നോക്കിയപ്പോൾ വളരെ കുറവ് 40 kg ആ മുഖത്തും വളരെ ദയനീയ ഭാവം 😔.

 എന്തായാലും ചികിത്സ തുടങ്ങാൻ തീരുമാനിച്ചു എവിടെ നിന്ന് ചികിത്സിക്കണം എന്ന് വിചാരിച്ചപ്പോൾ അഗ്നിബലം കുറവായതുകൊണ്ട് ഗന്ധർവഹസ്താദി കഷായം, വൈശ്വാനര ചൂർണ്ണം, അന്നഭേദി സിന്ദൂരം, പ്രവാള ഭസ്മം, ദശമൂലഹരീതകി ലേഹ്യം മുതലായ മരുന്നുകൾ കൊടുത്തു തന്നെ ചികിത്സ ആരംഭിച്ചു. അങ്ങനെ ഏകദേശം ചികിത്സ രണ്ടു മാസത്തോളം നീണ്ടുനിന്നു മുടി കൊഴിച്ചിൽ മാറി , ശരീരത്തിലെ വേദനകൾ മാറി, ഹീമോഗ്ലോബിന് അളവ് കൂടി ,വൈറ്റമിൻ D3 നോർമലായി, ഇ.എസ്.ആർ കുറഞ്ഞു, ശരീരഭാരവും വർദ്ധിച്ചു ചുരുക്കിപ്പറഞ്ഞാൽ 'അഗ്നിബലം' വന്നു രോഗി രോഗത്തെ കീഴടക്കി 💪 എന്ന് വേണമെങ്കിൽ പറയാം ഇതാണ് ഈ ശാസ്ത്രത്തിന്റെ ബ്യൂട്ടി എന്ന് പറയുന്നത്.

 മൂന്നുദിവസം മുമ്പ് ആ കുട്ടി അവളുടെ അമ്മയും കൂടി👩‍👦 എന്നെ കാണാൻ വന്നിരുന്നു ഇന്ന് അവളുടെ ശരീരഭാരം 56 kg എന്ന അവസ്ഥയിലേക്ക് മാറി പഴയ ബുദ്ധിമുട്ടുകൾ ഒന്നുമില്ല ആള് വളരെ ഹാപ്പി. ഈ കൊറോണാ കാലത്ത് അവളുടെ അമ്മയുടെ ശരീരത്തിന്റെ ജനറൽ ഹെൽത്ത് ഒന്ന് വർധിപ്പിക്കണം പ്രതിരോധമരുന്നുകൾ എന്തെങ്കിലും ഉണ്ടോങ്കിൽ അത് അവൾക്കും അമ്മയ്ക്കും കഴിക്കണം അതിന് അമ്മയും മകളും കൂടി വന്നതാണ്. എന്തായാലും മരുന്നുകളെല്ലാം കുറിച്ച് കൊടുത്തു രോഗിയും ഹാപ്പി 😊 ഞാനും ഹാപ്പി. 

ഞാൻ ഇത്രയും കാര്യങ്ങൾ ഇവിടെ കുത്തിക്കുറിച്ചത് വേറൊന്നുമല്ല നമ്മുടെ ശരീരത്തിന്റെ "അഗ്നിബലം" എന്ന് പറയുന്നത് നമ്മൾ കാത്തു പരിപാലിക്കേണ്ട ഒന്നുതന്നെയാണ്. ഒരു വ്യക്തിയുടെ അഗ്നിബലം നശിച്ച് കഴിഞ്ഞാൽ അയാളിൽ രോഗങ്ങൾ ഒന്നൊന്നായി ഉണ്ടാകും ഒരു പക്ഷേ എണ്ണിയാൽ തീരാത്ത രോഗങ്ങൾ അയാൾക്ക് കാലക്രമത്തിൽ വന്നുചേരും.

ഒരു കാര്യം നിങ്ങൾ മനസ്സിലാക്കുക ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ ⚖️ വർധിക്കുമ്പോൾ "അഗ്നിബലം" കുറയുകയും പല തരത്തിലുളള രോഗങ്ങളുണ്ടാകുകയും ചെയ്യും എന്നതാണ് സത്യം. രോഗത്തിലും രോഗാവസ്ഥയിലും ആരോഗ്യത്തിലും ഉപയോഗിച്ചാൽ സുഖം ലഭിക്കുന്നതിനെ പഥ്യമെന്നും അസുഖം വർദ്ധിക്കുവാൻ തക്കവിധം ദോഷമുണ്ടാക്കുന്നവയെ അപഥ്യമെന്നും പറയുന്നു. അതിനാൽ പഥ്യമായ 🍱 ആഹാരപദാർത്ഥങ്ങൾ ശീലിച്ച് നമ്മുടെ ശരീരത്തിന്റെ "അഗ്നിബലം" കാത്തു സംരക്ഷിക്കുവാൻ ആരോഗ്യമുള്ള ഒരു ഭക്ഷണ രീതി നമുക്ക് സ്വന്തമാക്കാൻ പരിശ്രമിക്കാം അതിനു നിങ്ങൾക്ക് സാധിച്ചു കഴിഞ്ഞാൽ രോഗം പടിക്ക് പുറത്തു നിൽക്കും എന്നത് എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാൻ സാധിക്കും.

നന്ദി

(ഡോ.പൗസ് പൗലോസ്)

Comments