ചെറ്റിപുഷ്പാദി തൈലം

ചെറ്റിപുഷ്പാദി തൈലം

(അനുഭൂതം )
ചെറ്റിപുഷ്പാനീലിമായുരപത്രം
ദൂർവ്വാജാതീനൽപരണ്ടാഗുളൂ
ചീ
ചൊല്ലാമെല്ലാം കൂട്ടിയുള്ളോരു
 നീരിൽ
കല്ക്കം യഷ്ടീകുഷ്ഠമഞ്ജിഷ്
ഠ ദാരു
ഉഗ്രാശ്രേഷ്ഠാചന്ദനംരണ്ടജാ
ജീ
യുഗ്മം പേഷിച്ചംബു കൂട്ടിത്തി
ളച്ചാൽ
കേരോൽഭൂതം തൈലവും ചേർത്തു കാച്ചി
ത്തേപ്പിച്ചീടിൽ കുട്ടികൾക്കുള
ളതാകും
നാനാപേരിൽ ചൊന്നതാകും
കരപ്പൻ
മാറും ത്വക്സ്ഥം രോഗമെല്ലാം
ചിരങ്ങും ॥
ചെറ്റിപ്പുവ്, നീലമരിയില, ചെ
റുകടലാടിയില, കറുക, പിച്ച
കത്തില, നിലമ്പരണ്ട, ചിറ്റമൃ
ത് ഇവ 7 കൂട്ടം രണ്ടേകാൽ
പലം വീതം 4 ഇടങ്ങഴി തിള
പ്പിച്ചാറിയ വെള്ളത്തിൽ ഇടി
ച്ചു പിഴിഞ്ഞരിച്ചതിൽ,
ഇരട്ടിമധുരം, കൊട്ടം, മഞ്ചട്ടി,
ദേവതാരം, വയമ്പ്, ത്രിഫല
മൂന്നും, ചന്ദനം, രക്തചന്ദനം,
ജീരകം, കരിഞ്ജീരകം, ഇവ
12 ഉം 2 കഴഞ്ചു വീതം അര
ച്ചു കലക്കി വെളിച്ചെണ്ണ ഒരി
ടങ്ങഴിയും ചേർത്ത് ദിവസേന
തിളപ്പിച്ച് നാലാം ദിവസം മണൽ പാകത്തിലരിയ്ക്കുക
☆☆☆☆☆☆☆☆☆☆☆☆☆

Comments