കുടലുരുക്കി



കുടൽചുരുക്കി (Spermacoce articularis)

കുടലുരുക്കി എന്ന ചെടിയുടെ വേരൊഴിച്ച് തണ്ട് ഇല പൂവ് തുടങ്ങിയവ 20 ഗ്രാം കഴുകി വൃത്തിയാക്കി 50 ഗ്രാം നടൻ നെല്ലുകുത്തരിയും കൂടെചേർത്ത് കഞ്ഞിയുണ്ടാക്കികഴിക്കുക .
ചുരുങ്ങിയത് 3 മാസകാലയളവിലെങ്കിലും സ്ഥിരമായി ഈ കഞ്ഞി കഴിച്ചാൽ വയർ ചാടുന്നതിന് ശമനമുണ്ടാകുമത്രേ.
ഈ സമയങ്ങളിൽ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരവസ്തുക്കൾ കഴിക്കരുതെന്നും കൂടുതൽ കൊഴുപ്പടങ്ങിയ ഭക്ഷണവസ്തുക്കൾ വർജ്ജിക്കണമെന്നും നിർദ്ദേശിക്കപ്പെടുന്നു .
ഈ ഔഷധപ്രയോഗത്തിലൂടെ വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പു കുറയ്ക്കുകയാണ് ചെയ്യുന്നത് .
പ്രസവിച്ച സ്ത്രീകൾ പണ്ടുകാലങ്ങളിൽ ഈ ചെടി ഇടിച്ചുപിഴിഞ്ഞനീരിൽ ഉണക്കലരിയിട്ട് കഞ്ഞി കുടിച്ചിരുന്നതായും അറിയുന്നു .
വയറിലെ ഫാറ്റ് കുറക്കാനായിരുന്നു ഈ ഔഷകഞ്ഞിയുടെ പ്രയോഗം .
തറുതാവൽ എന്ന കുടലുരുക്കി ചെടി സമൂലം കൊത്തിയരിഞ്ഞത് രണ്ട് കൈപ്പത്തിയിലും കൊള്ളുന്നത്ര അഥവാ ഒരു കൈപ്പിടി അളവിൽ വാരിയെടുത്ത് ഒരു മൺപാത്രത്തിൽ 1 ലിറ്റർ വെള്ളമെടുത്ത് അതിലിടുക .ഒപ്പം 50 ഗ്രാം ചുക്ക് നന്നായി ചതച്ചതും ആ വെള്ളത്തിലിടുക .
ഒരു സ്‌കെയിലോ ചെറിയ വടിയോ ഉപയോഗിച്ച് ഈ വെള്ളത്തിൻറെ അളവ് ആദ്യമേ തിട്ടപ്പെടുത്തുക . ശേഷം ഈ വെള്ളത്തിൽ 3 ലിറ്റർ വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക .
ഇടക്കിടെ അളവ് വെച്ചുനോക്കി ആദ്യത്തെ ഒരു ലിറ്റർ അളവിലെത്തിയാൽ തീയണക്കുക .
കഷായം റെഡി. ഈ കഷായം ഒരു ഔൺസ് വീതം കഴിക്കാനാണ് നിർദ്ദേശിക്കുന്നത് .

Comments