Random Post

കുരുമുളക്

കുരുമുളക്

കുടുംബം: - Piperaceae
ശാസ്ത്രീയ നാമം - പെപ്പർ നിഗ്രം - (Piper nigrum)

രസം :- കടു
ഗുണം - :ലഘു, തീക്ഷ്ണം
വീര്യം - :ഉഷ്ണം
വിപാകം - :കടു 

കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്. 

തെക്കു കിഴക്കേ ഏഷ്യയിലും തെക്കേ ഇന്ത്യയിലും കുരുമുളക് വ്യാപകമായി കൃഷി ചെയ്തു വരുന്നു ഒരു ബഹുവർഷി ആരോഹി സസ്വമാണ് കുരുമുളക് - പറ്റുവേരുകളുടെ സഹായത്താൽ കുരുമുളക് താങ്ങുമരങ്ങളിൽ പറ്റി പിടിച്ച് കയറി വളരുന്നു. 
കുരുമുളകിൻ്റെ വിത്ത് വേര് തണ്ട് ഇല എന്നിവ എല്ലാം ഔഷധമായി ഉപയോഗിച്ചു വരുന്നു. 

ഒരു കുരുമുളക് സൂചിക്കൊണ്ട് കുത്തിയെടുത്ത് അത് വെളിച്ചെണ്ണയിൽ മുക്കി കത്തിച്ച് അതിൻ്റെ പുക മൂക്കിലുടെ വലിച്ചാൽ ജലദോഷവും പനിയും തലവേദനയും ശമിക്കും. 

കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ നിർവീര്യമാക്കും  

കഫക്കെട്ടിനുള്ള നല്ല ഔഷധമാണ് കുരുമുളക് . കുരുമുളക് , ചുക്ക് , തിപ്പലി ഇവ സമാസമം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തിൽ കഷായമാക്കി നാലിൽ ഒന്നായി വറ്റിച്ച് 20 മില്ലി ലിറ്റർ വീതം രാവിലെയും രാത്രിയിലും സേവിച്ചാൽ കഫക്കെട്ടും അതോടനുബന്ധിച്ചുള്ള പനിയും മാറികിട്ടും .  

കുരുമുളക് കഷായത്തിൽ പഞ്ചസാര ചേർത്ത് കഴിച്ചാൽ ജലദോഷം ശമിക്കും

ശരീരത്തിലുണ്ടാകുന്ന വിറയൽ ശമിക്കുവാൻ കുരുമുളക് കഷായം നല്ലതാണ് . പിരിമുറുക്കവും മാറിക്കിട്ടും .  

മോരിൽ അൽപം കുരുമുളക്‌ പൊടി ചേർത്ത്‌ കഴിയ്ക്കുന്നതും കൃമി നശിയ്ക്കുന്നതിന് ഫലപ്രദമാണ്.

മോണയിൽ പഴുപ്പ്‌ കാരണം ബുദ്ധിമുട്ടുന്നവർക്ക്‌ കുരുമുളക്‌ പൊടി ഉപ്പു ചേർത്ത്‌ പല്ലു തേയ്ക്കുന്നതിലൂടെ ഉടനടി ഫലം ലഭിയ്ക്കും.


ചുക്ക് കുരുമുളക് തിപ്പലി ആടലോടകത്തില (വേരും ചേർക്കാം) കണ്ടകാരി വേര് എന്നിവ യുക്തി പോലെ പൊടിച്ചെടുത്ത് തേൻ ചേർത് സേവിച്ചാൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ശമിക്കും


Post a Comment

0 Comments