Random Post

സഹചരാദിയുടെ വിവിധ പ്രയോഗങ്ങൾ

സഹചരാദിയുടെ വിവിധ പ്രയോഗങ്ങൾ

സഹചരാദികഷായം
(ബാലചികിത്സ )
കരിങ്കുറിഞ്ഞി ദേവദ്രു
നാഗരൈ: ക്വഥിതം ജലം I
ത്രീണിദ്വൈകമിദം സർവ്വം
വാതരോഗെ വിശേഷത: Il
  
വായ്മൊഴി

സഹചരം സുരദാരു ച നാഗരം
ത്രയമഥദ്വയമേകമിതി ക്രമാത് I
ക്വഥിതമംഭസി തൈല വിമിശ്രിതം
പിബതി വാത വികാരവിനാശനം II

ആദാരീ സഹചരാദികഷായം
(അനുഭൂതം )
ആദാരീസഹചരയോർ മൂലം
സുരദാരുനാഗരം ക്വാഥ്യം I
പീത്വാവാതവികാരാൻ
ശീഘ്രം ഹന്യാദധോഗ കായസ്ഥാൻ I
(3-3-2-1 അനുപാതം)

ആദാരികാദി കഷായം
(ചികിത്സാക്രമം)
ആദാരീ സഹചരയോർ -
മൂലക്വാഥം പിബേൽ പ്രഗേ ।
ഖഞ്ജ: പംഗുശ്ച പുരുഷോ
ബലാതൈലഞ്ചശീലയേൽ II

സഹചരബലാദികഷായം
(അനുഭൂതം |
സഹചരം 4 ഭാ
ബലാ       4 ഭാ
ഗുഡൂചി   2 ഭാ
ദേവദാരു  1 ഭാ
ശുണ്ഠി     1 ഭാ

സന്ധിശാഖാഗതം ചൈവ
സർവ്വാൻ വാതാനപോഹതി
 ബലാസഹചരാദി
(സ യോ)
ബലാമൂലം   6 ഭാ
സഹചരമൂലം 3 ഭാ
ദേവതാരം     2ഭാ
ശുണ്ഠി         1 ഭാ

ദേവദാരു ബലാവിശ്വ
കോരണ്ഡൈസ്സാധിതം ജലം l
പായയേത്തൈലമിശ്രംതു
സർവ്വവാത വികാരനുത് II
(വൈദ്യമനോരമ)

നിർഗുണ്ഡ്യൈരണ്ഡാദി കഷായം
(സർവ്വരോഗ ചികിത്സാരത്നം)
നിർഗുണ് ഡ്യൈരണ്ഡകോരണ്ഡ
ബലാവിശ്വൈ: ശൃതം ജലം I
പീതമേരണ്ഡതൈലാഢ്യം
സർവ്വാൻ വാതാനപോഹതി II

സഹചരാദിയുടെ കൂടെ
ആദാരി
ബലാ
പുനർന്നവ
ധന്വയാഷ
രാസ്നാ
ഹരീതകി
ശിഗ്രു
ഗുഡൂചി
നിർഗുണ്ഡി
ഏരണ്ഡം
കോകിലാക്ഷകം
      എന്നിങ്ങനെയുള്ള ദ്രവ്യങ്ങൾ യുക്തിപൂർവ്വം ചേർത്ത് കഷായം വെച്ച് നൽകാം
പ്രക്ഷേപവും (മേമ്പൊടി) യുക്തിയനുസരിച്ച് തിരഞ്ഞെടുക്കാം

Post a Comment

0 Comments