ഓർമ്മക്കുറിപ്പുകൾ

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തൊട്ട് മിമിക്രിയോട് വളരെയധികം കമ്പം ഉണ്ടായിരുന്നു ആ കാലഘട്ടത്തിലെ തരംഗമായിരുന്ന കൊച്ചിൻ കലാഭവന്റെ മിമിക്രിയും മറ്റും കേട്ടും കണ്ടും വളർന്നതാണ് അതിനു പ്രധാന കാരണം. അന്ന് യുവജനങ്ങളുടെ ഇടയിൽ പെട്ടെന്ന് വളരെ തരംഗമായി മാറിയത് ബെൽബോട്ടം പാൻസും, കൂളിംഗ് ഗ്ലാസും, ഷർട്ടും ഇട്ട് ജയനെ മിമിക്രി ചെയ്തവരായിരുന്നു.

അതിൽ ആരാധന കേറി ഞാൻ ആദ്യമായി മിമിക്രി ചെയ്ത നടനും ഇദ്ദേഹമാണ് എനിക്ക് തോന്നുന്നത് അത് അഞ്ചിലോ ആറിലോ മറ്ററോ പഠിക്കുമ്പോഴാണ് അതിനുവേണ്ടി ഒരു ബെൽബോട്ടം പാന്റ് ഒപ്പിച്ചു പിന്നെ പപ്പയുടെ കൂളിംഗ് ഗ്ലാസും. എന്നിട്ട് മിമിക്രി വേദിയിൽ കയറി പട്ടിയുടെ സൗണ്ടും, പൂച്ചയുടെ സൗണ്ട്, ട്രെയിൻ ഓടുന്ന സൗണ്ട് , ആംബുലൻസിന്റെ സൗണ്ട്, നാദസ്വരത്തിൽ ശബ്ദം ഒക്കെ ചെയ്തശേഷം ഞാൻ ജയന്റെ മിമിക്രി ചെയ്തു " ഒരാനയെ കിട്ടിയിരുന്നെങ്കിൽ ക്രിക്കറ്റ് കളിക്കാമായിരുന്നൂ....... കമ്പി വിളിക്കാറുണ്ടോ കമ്പി........" എന്നൊക്കെ പറഞ്ഞിട്ട് ആയിരുന്നു അന്ന് മിമിക്രി ചെയ്തിരുന്നത് എനിക്കന്ന് ജീവിതത്തിൽ ആദ്യമായി ഒരുപാട് കയ്യടി കിട്ടി. 

അന്നൊക്കെ ജയനും, മധുവും, നസീറും, ലാലു അലക്സ് ഒക്കെ സ്റ്റേജിൽ അവതരിപ്പിക്കുന്നത് എനിക്ക് വളരെയധികം ഹരമുള്ള കാര്യമായിരുന്നു. ഇതിൽ ഏറെ ഇഷ്ടപ്പെട്ട നടൻ ജയൻ തന്നെയായിരുന്നു അദ്ദേഹത്തിൻറെ സൗണ്ടിൽ പാട്ടുപാടുന്നത് ഒക്കെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ചിലപ്പോൾ ചില ആരാധകർ വന്ന് ജയന്റെ സൗണ്ടിൽ ഒന്ന് പാട്ടു പാടുമോ എന്ന് ചോദിക്കും ഞാൻ ചെറിയ ജാഡ ഒക്കെ ഇട്ട് അവർക്ക് ജയന്റെ സൗണ്ടിൽ പാട്ടുപാടി കൊടുക്കും. അദ്ദേഹത്തെ അടുത്തറിയാൻ പല പടങ്ങളും പണ്ട് വി. സി. ആർ ഉള്ളപ്പോൾ കാസറ്റ് എടുത്ത് കണ്ടിട്ടുണ്ട് ബോഡി ലാംഗ്വേജ്, സൗണ്ട് ഒക്കെ പഠിക്കുവാനായി ഇതായിരുന്നു അന്ന് ചെയ്തിരുന്നത്.

അതൊക്കെ പഴയകാല മനോഹരമായ ഓർമ്മകളായി ഇന്നും മനസ്സിൻറെ ഒരുകോണിൽ കിടക്കുന്നു. പണ്ട് കൂട്ടുകാരെ ഒക്കെ കൂട്ടി നാട്ടിൽ ജയൻറെ സ്കിറ്റ് ഒക്കെ ചെയ്തിട്ടുണ്ട് അതൊക്കെ ഓർക്കുമ്പോൾ വളരെ രസം തോന്നുന്നു. ജയൻ മരിച്ച പടത്തെ കുറിച്ച് കേട്ടപ്പോൾ അത് ഒന്ന് കാണണമെന്ന് തോന്നി അങ്ങനെയാണ് അദ്ദേഹത്തിൻറെ മരണത്തിന് കാരണമായ കോളിളക്കം എന്ന പടം ഞാൻ കാസറ്റ് എടുത്ത് കണ്ടത് ഒരുപക്ഷേ ഈ മഹാ നടനോടുള്ള ആരാധന കാരണമാകാം അന്ന് ഈ പടം രണ്ടുമൂന്നു വട്ടം കണ്ടു.... ഏകദേശം ഒരു നാലുവർഷം മുമ്പ് വരെ ഒരു വേദിയിൽ ഞാൻ മിമിക്രി അവതരിപ്പിച്ചിരുന്നു അന്ന് ജയനെ അനുകരിച്ച് പാട്ടു പാടിയപ്പോൾ എനിക്ക് ഒരുപാട് കയ്യടിയും കിട്ടി. 

ചില സമയത്ത് നമ്മൾ മിമിക്രി ചെയ്യുമ്പോൾ ചില കഥാപാത്രങ്ങൾ നമ്മുടെ ശരീരത്തിലോട്ട് ആവാഹക്കപ്പെടും കുറച്ച് സമയത്തേക്ക് നമ്മൾ വേദിയിൽ ആ കഥാപാത്രമായി ജീവിക്കും അത് മിമിക്രി ആസ്വദിച്ച് ചെയ്യുന്നവർക്ക് അറിയാം. എനിക്ക് മിമിക്രി വേദികളിൽ ആദ്യമായി ഒരുപാട് കൈയ്യടികൾ വാങ്ങിത്തന്ന പ്രിയനടന് പ്രണാമം.....

https://youtu.be/e9vS489gKNk

(ഡോ.പൗസ് പൗലോസ്)

Comments