Random Post

തയ്ക്കുമ്പളം


തയ്ക്കുമ്പളം

 കുമ്പളങ്ങയുടെ ആകൃതിയുള്ള മുറിച്ചാൽ മത്തങ്ങയോടു സാമ്യമുള്ള ഈ പഴത്തിന് ഷമാം എന്നാണ് വടക്കൻ കേരളത്തില്‍ പേര്. മസ്ക് മെലൺ (Musk Melon) എന്നും കാന്റ് ലോപ് എന്നും ഇംഗ്ലീഷിൽ പേരുള്ള ഇതിനെ മലയാളത്തിൽ തയ്ക്കുമ്പളം എന്നു വിളിക്കും.


തയ്ക്കുമ്പളത്തിന്റെ ശാസ്ത്രീയ നാമം cucumis melo എന്നാണ് Cucurbitacea കുടുംബത്തിൽപ്പെട്ട ഫലമാണിത്. മത്തങ്ങ, വെള്ളരിക്ക, പടവലങ്ങ മുതലായ പച്ചക്കറികളും ഈ കുടുംബത്തിൽപ്പെട്ടതുതന്നെ. ആരോഗ്യ ഗുണങ്ങളുടെ കലവറയായ ഈ പഴം ധാതുക്കൾ, ജീവകം എ, പൊട്ടാസ്യം, ഭക്ഷ്യ നാരുകൾ ഇവയാൽ സമ്പന്നം. ഷമാം എന്ന തയ്ക്കുമ്പളത്തിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാം.
∙ രോഗപ്രതിരോധ ശക്തിക്ക്
ഷമാമിൽ അടങ്ങിയ ജീവകം സി, എ എന്നിവ രോഗപ്രതിരോധ ശക്തിയേകുന്നു. ശക്തമായ ആന്റിഓക്സിഡന്റായ ജീവകം സി ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു. പതിവായി ഷമാം കഴിച്ചാൽ അകാലവാർധക്യവും തടയാം.


Post a Comment

0 Comments