ദന്തപാലയെ അടുത്തറിയാം

ദന്തപാലയെ അടുത്തറിയാം 

ത്വക്ക്‌ രോഗങ്ങളില്‍ ഏറെ വിഷമം സൃഷ്ടിക്കുന്ന ഒന്നാണ്‌ സോറിയാസിസ്‌ . ആയുര്‍വേദ ഡോക്ടര്‍മാര്‍ ഈ രോഗത്തെ "സിദ്ധ്മം" എന്നാണ്‌ വിളിക്കുന്നത്‌.അപഥ്യങ്ങളും വിരുദ്ധങ്ങളായ ആഹാര പാനീയങ്ങളുടെ അമിതമായ ഉപയോഗം ഈ രോഗം ക്ഷണിച്ചു വരുത്തും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും കര്‍ശനമായി പാലിക്കാതിരിക്കുന്നതും വഴി തെറ്റിയുള്ള ജീവിതവും സോറിയാസിസിന്‌ കാരണമാവും.

 ദന്തപ്പാല സോറിയാസിസിന്‌ ഇന്ന്‌ ലഭിക്കാവുന്നതില്‍ ഏറ്റവും ഫലപ്രദമായ ഔഷധമാണ്‌. റൈറ്റിയ ടിങ്ങ്ടോറി (WRIGHTIA TINGTORIA) എന്നെ ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ഔഷധം അപ്പോസൈനേസി (APPOSINESI) കുടുംബത്തില്‍ പെട്ടതാണ്‌.വെണ്‍പാല, വിട്പാല, വെട്ടുപാല എന്നീ പേരുകളില്‍ ഇത്‌ നാട്ടിന്‍ പുറങ്ങളില്‍ അറിയപ്പെടും. മലമ്പുഴ, പീച്ചിവനം, വാഴച്ചാല്‍, ആതിരപ്പള്ളി വനം എന്നിവിടങ്ങളില്‍ ഇത്‌ കാണാം. കണ്ണൂര്‍ ജില്ലയില്‍ വനങ്ങളില്‍ മാത്രമല്ല വീടുകളുടെ വേലിയരികിലും ഇത്‌ സമൃദ്ധമായി കാണാം.


ദന്തപ്പാലയുടെ തൊലിയും വേരും കഷായം വെച്ചും ഇല ഗുളികരൂപത്തിലാക്കിയും ചില വൈദ്യന്‍മാര്‍ രോഗികള്‍ക്ക്‌ നല്‍കാറുണ്ട്‌. ഇത്‌ കൊണ്ട്‌ തയ്യാറാക്കുന്ന വെളിച്ചെണ്ണ അകത്തേക്ക്‌ സേവിക്കാനും കൊടുക്കാറുണ്ട്‌. അകത്തേക്ക്‌ സേവിക്കുമ്പോള്‍ കര്‍ശനമായ പഥ്യം അനുഷ്ടിക്കേണ്ടതാണ്‌. മത്സ്യം, മാംസം, കോഴിമുട്ട, കോഴി ഇറച്ചി, ഉണക്ക മത്സ്യം, പുകവലി, മദ്യപാനം ഇവ പുര്‍ണ്ണമായി ഉപേക്ഷിക്കണം. മുളക്‌, പുളി, ഉപ്പ്‌ ഇവ പരമാവധി കുറക്കണം.

ഇതിന്റെ ഇല പറിച്ചെടുത്ത്‌ വാടാതെ അന്നു തന്നെ കൈകൊണ്ട്‌ കീറി (കത്തി കൊണ്ട്‌ അരിയരുത്‌) ഒരു പരന്ന പാത്രത്തില്‍ ശുദ്ധമായ വെളിച്ചെണ്ണ ഒഴിച്ച്‌ അതിലിട്ട്‌ തുടര്‍ച്ചയായി ഏഴുദിവസം വെയിലു കൊള്ളിക്കണം. എട്ടാം ദിവസം ഇല നീക്കി വെളിച്ചെണ്ണ സൂക്ഷിച്ചു വെക്കുക. ഈ വെളിച്ചെണ്ണ പലവട്ടം സോറിയാസിസ്‌ ഉള്ള ഭാഗങ്ങളില്‍ തൊട്ടു പുരട്ടണം. അത്ഭുതകരമായ മാറ്റം ഉണ്ടാകും.

Comments