തുളസി

ഔഷധസസ്യം

തുളസി

കുടുംബം - Lamiaceae.

ശാസ്ത്രനാമം -

1. Ocimum tenuiflorum Linn - കൃഷ്ണതുളസി

2. Ocimum basilicum L. var. thyriforum benth. - രാമതുളസി

3. Ocimum gratissmum Linn. പെരുതുളസി

4. Ocimum americanum Linn. - വൻതുളസി

5. Ocimum Kilimandscharicum Guerke. കർപ്പൂരതുളസി

നമുക്ക് സുപരിചിതമായ സസ്യമാണ് തുളസി.   നാം പരിപാവനമായും വിശുദ്ധിയുടെ പ്രതീകമായും തുളസി കാണുന്നു.

ഏകദേശം 40 ഇനം തുളസികളെകുറിച്ച് വിവരിക്കുന്നുവെങ്കിലും സാധാരണജനത്തിന് മേൽപറഞ്ഞ അഞ്ച് ഇനം തുളസിയെകുറിച്ച് അറിവുള്ളതാണ്. ഇതിൽ രാമതുളസിക്ക് വെൺതുളസി, ശിവതുളസി എന്നും പേരുകൾ ഉണ്ട്. കൃഷ്ണതുളസിക്ക് കരിംതുളസി, കറുത്തതുളസിയെന്നും പറയുന്നു.

ഭാഷനാമങ്ങൾ

സംസ്കൃതം - ഗ്രാമ്യാ, മാഞ്ജരി

ഹിന്ദി - തുളസി

തമിഴ് - തുളചി

ഇംഗ്ലീഷ് -സേക്രഡ് ബാസിൽ, ഹോളിബാസിൽ.

ആവാസം - സമതലങ്ങൾ, വീട്ടുവളപ്പുകൾ,ക്ഷേത്രപരിസരങ്ങൾ, പാഴ്സ്ഥലങ്ങൾ, ഇലപൊഴിയും വനങ്ങൾ എന്നിവിടങ്ങളിൽ  കാണപ്പെടുന്നു.

സ്വരൂപം -സുഗന്ധവാഹിയായ ഓഷധി.

ഔഷധയോഗ്യഭാഗങ്ങൾ -സമൂലം.

രസാദിഗുണങ്ങൾ

രസം- കഷായം, കടു, തിക്തം.

ഗുണം - ലഘു, രൂക്ഷം.

വീര്യം - ഉഷ്ണം.

വിപാകം - കടു.

ഔഷധഗുണം- ജ്വരശമനം,ചുമ, ആസ്തമ, ശ്വാസകോശരോഗം, നേത്രരോഗം, തലക്കറക്കം, പല്ലുവേദന, ചെവിവേദന, ഉദരരോഗം,വിഷബാധ, ചർമ്മരോഗം എന്നീ അസുഖങ്ങൾക്ക് ഫലപ്രദമാണ് എല്ലാ തുളസി ഇനങ്ങളും.

തുളസിയില്ലാത്ത വീടും അരചനില്ലാത്ത നാടും നശിച്ചു പോകുമെന്നു തമിഴ് പഴമൊഴി.

Comments