നീതിബോധത്തിന് ആദരാഞ്ജലി

പുതിയ ഒരു കവിത കൂടി എഴുതി

"നീതിബോധത്തിന് ആദരാഞ്ജലി"

മാനവനീതിബോധമുണരുമ്പോൾ
ചുറ്റുമുള്ള മാനവരെ സ്നേഹിച്ചിടാൻ തോന്നും
മാനവ ദുഃഖങ്ങളെ മനനം ചെയ്യുമ്പോൾ
ശക്തമായ്പ്രതികരിച്ചിടാൻ തോന്നും

പ്രശ്നങ്ങളോട് പ്രതികരിക്കുക എന്നതെൻ
അഭിനിവേശം മാത്രമെന്നറിയുമ്പോൾ
പ്രതികരിച്ചെന്തിനെൻ ആരോഗ്യം
നഷ്ടപ്പെടുത്തുന്നതെന്ന് തോന്നും

നീതിബോധമുള്ള മാനവന്റെ
ചിന്തയും പ്രതികരണങ്ങളും 
ശത്രു നിരയെ കൂട്ടുമെന്നറിയുമ്പോൾ
നിശബ്ദനാക്കാൻ എൻ മനസ്സിൽ തോന്നും 

അതാണ് പ്രിയരേ എൻ നിശബ്ദതയ്ക്ക് കാരണം
സങ്കീർണമായ എൻ ചിന്തകൾ
എന്നെ സ്വാർത്ഥനാകാൻ പഠിപ്പിച്ചു 
എൻ  അധരങ്ങളെ നിശബ്ദമാക്കി

എൻ നീതിബോധത്തിന് ആദരാഞ്ജലി
കപടതയുടെ മുഖംമൂടിയില്ലാതെ
തൻ നീതിബോധമനുസരിച്ചീധരണിയിൽ
മാനവ നന്മയ്ക്കായ് പ്രതികരിച്ച്

രക്തസാക്ഷിയായ മാനുഷ്യരെ
നിങ്ങൾക്കൊരായിരം പ്രണാമം
രക്തസാക്ഷിയായ മാനുഷ്യരെ
നിങ്ങൾക്കൊരായിരം പ്രണാമം

(ഡോ.പൗസ് പൗലോസ്)

Comments